
ചാവക്കാട്: ജനാധിപത്യ മഹിള അസോസിയേഷൻ ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൂന്നു ദിവസം നീണ്ടു നിൽക്കുന്ന കാൽനട പ്രചരണ ജാഥക്ക് ഗംഭീര തുടക്കം. വർഗ്ഗീയതയും സാമൂഹ്യജീർണതയും ലഹരി വ്യാപനവും നാടിന്നാപത്ത് എന്ന മുദ്രാവാക്യം ഉയർത്തി തമ്പുരാൻ പടിയിൽ നിന്നും ആരംഭിച്ച ജാഥ സംസ്ഥാന കമ്മിറ്റി അംഗം കെ വി നഫീസ ഉദ്ഘാടനം ചെയ്തു. തമ്പുരാൻ പടി മേഖല പ്രസിഡൻറ് സിന്ദു ബാബുരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം ഷീജ പ്രശാന്ത്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ […]