ജലനിധിയിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ

ജലനിധിയിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ

കേരള ഗ്രാമീണ ശുദ്ധജല ശുചിത്വ പദ്ധതിയുടെ (ജലനിധി) തിരുവനന്തപുരം പ്രോജക്ട് ‌മാനേജ്മെന്റ്റ് യൂണിറ്റ് ഓഫീസിൽ ഡയറക്ടർ (ടെക്നിക്കൽ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
12 വർഷത്തെ സിവിൽ എൻജിനീയറിങ്ങിലെ പ്രവൃത്തി പരിചയവും കുടി വെള്ള പദ്ധതികൾ, സാനിട്ടേഷൻ ആൻഡ് സ്വീവേജ് പ്രോജക്ടുകൾ എന്നിവ ഡിസൈൻ ചെയ്യുന്നതി ലും നടപ്പാക്കുന്നതിലുമുള്ള പ്രവൃ ത്തി പരിചയവുമുള്ളവർക്ക് അപേ ക്ഷിക്കാം.

ജൂൺ 13-ന് വൈകിട്ട് 5 വരെ അപേക്ഷകൾ സമർപ്പിക്കാം. വെബ്സൈറ്റ്: www.jalanidhi.kerala.gov.in
2) കേരള സർക്കാർ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ, ഇവാലുവേഷൻ ആൻഡ് മോണിറ്ററിംഗ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ അസാപ് കേരള ആസ്പിറേഷണൽ ബ്ലോക്ക് ഫെലോ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രതിമാസ വേതനം 55,000 രൂപ. പ്രായ പരിധി 22-35 വയസ്സ്. ഇടുക്കി, കാസർഗോഡ്, വയനാട്, പാലക്കാട് ജില്ലകളിലായി ആകെ 9 ഒഴിവുകളുണ്ട്. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 20 വൈകിട്ട് 5 മണി. അപേക്ഷാ ഫീസ് 500 രൂപ.

തിരഞ്ഞെടുക്കപ്പെടുന്നവർ അസാപ് കേരള നടത്തുന്ന പബ്ലിക് അഡ്മിനിസ്ട്രേഷൻ, പബ്ലിക് ഫിനാൻസ് ഓൺലൈൻ കോഴ്സ് (ഫീസ്: 10,000 രൂപ) പൂർത്തിയാക്കിയിരിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://asapkerala.gov.in/careers/ വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *