Now loading...
ജ്വല്ലറികളില്‍ ഇനി തിരക്കേറും. സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിയുകയാണ്.. ഗ്രാമിന് ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 8930 രൂപയായി കുറഞ്ഞു. പവന് വില 71440 രൂപയിലെത്തി. എതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആയിരങ്ങളുടെ ഇടിവാണ് സ്വര്‍ണവിപണിയില്‍ ഉണ്ടായത്. ഇതേ ഉപഭോക്താക്കളെ സ്വര്‍ണം വാങ്ങാന്‍ പ്രേരിപ്പിക്കുമെന്ന് കരുതുന്നു.
രണ്ടാഴ്ചക്കുശേഷമാണ് പൊന്നിന്റെ വില ഇത്രയും താഴുന്നത്. ബള്‍ക്കായി സ്വര്‍ണം വാങ്ങാനിരുന്നവര്‍ ഈ അവസരം ഉപയോഗപ്പെടുത്താന്‍ സാധ്യത ഏറെയാണ്.
18 കാരറ്റ് സ്വര്‍ണത്തിനും ആനുപാതികമായി വിലയിടിഞ്ഞു. ഗ്രാമിന് 35 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ വില 7325 രൂപയായി താഴ്ന്നു. വെള്ളിവിലയിലും ഒരൂ രൂപയുടെ കുറവുണ്ടായി. ഗ്രാമിന് 115 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം.
ആഗോള പ്രവണതകളും ചൈന-യുഎസ് വ്യാപാര കരാര്‍ സംബന്ധിച്ച വാര്‍ത്തകളും സ്വര്‍ണവിപണിയെ സ്വാധീനിച്ചു. പശ്ചിമേഷ്യയില്‍ യുദ്ധം അവസാനിച്ചതും പൊന്നിന്റെ വില കുറച്ചു.
Jobbery.in
Now loading...