Now loading...
എല്ലാവർക്കും പ്രിയങ്കരിയായ സിനിമാ-ടെലിവിഷൻ താരമാണ് മീനാക്ഷി രവീന്ദ്രന്. നായികാ നായകന് എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ടെലിവിഷൻ രംഗത്തെത്തുന്നതിനു മുൻപ് ഒരു എയർഹോസ്റ്റസ് കൂടിയായിരുന്നു താരം. ഉടൻ പണം 3.0 ലെ സഹ അവതാരകനായിരുന്ന ഡെയ്ൻ ഡേവിസുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള തരം അഭ്യൂഹങ്ങങ്ങളോട് മീനാക്ഷി പ്രതികരിച്ചു.
”ഞാനും ഡെയ്നും തമ്മിലുളളത് സൗഹൃദം മാത്രമാണ്. ഞങ്ങൾ പ്രണയത്തിലാണോയെന്നാണ് മിക്കവരും ചോദിക്കുന്നത്. അതിനെല്ലൊം ഉത്തരം പറഞ്ഞ് മടുത്തു. നാട്ടുകാരാണ് ഞങ്ങൾ ഒന്നിക്കാൻ വേണ്ടി ആഗ്രഹിക്കുന്നത്. അതു കേൾക്കുന്നത് ഞങ്ങൾക്ക് സന്തോഷമാണെന്ന് പറയുന്ന ആളുകളൊക്കെയുണ്ട്”, മീനാക്ഷി പറഞ്ഞു.
Also Read: മാനേജറെ മർദിച്ചെന്ന കേസ്; ഉണ്ണി മുകുന്ദനെതിരായ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തീര്‍പ്പാക്കി കോടതി
അതേസമയം 21-ാം വയസിൽ തനിക്കൊരു പ്രണയം ഉണ്ടായിരുന്നു എന്നും അന്ന് താനൊരു കലിപ്പന്റെ കാന്താരി ആയിരുന്നു എന്നും മീനാക്ഷി പറഞ്ഞു. ”അത് നമ്മുടെ കണ്ടീഷനിംഗിന്റെ പ്രശ്നമാണ്. അതൊക്കെ ഓക്കെ ആണ് എന്നൊക്കെ ആയിരുന്നല്ലോ ആ പ്രായത്തിൽ വിചാരിച്ചിരുന്നത്. ഇങ്ങനെയല്ല വേണ്ടത് എന്ന് മനസിലായപ്പോൾ ഞാനത് ഒഴിവാക്കി. നമ്മൾ എങ്ങനെയാകണമെന്ന് പങ്കാളിയല്ല തീരുമാനിക്കേണ്ടത്”, മീനാക്ഷി കൂട്ടിച്ചേർത്തു.
The post ‘ഞാനും ഡെയ്നും തമ്മിലുളളത് സൗഹൃദം മാത്രമാണ്’:മീനാക്ഷി രവീന്ദ്രന് appeared first on Express Kerala.
Now loading...