ടെക്സ്റ്റൈൽ പ്രോസസിങ് പോസ്റ്റ് ഡിപ്ലോമ കോഴ്സ്: അപേക്ഷ 18വരെ

തിരുവനന്തപുരം: വാരാണസിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‍ലൂം ടെക്നോളജിയിൽ  ടെക്സ്റ്റൈൽ പ്രോസസിങ് പോസ്റ്റ് ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമാണിത്. ഒന്നര വർഷം ദൈർഘ്യമുള്ള കോഴ്സ് ജൂലൈ മാസത്തിൽ ആരംഭിക്കും. പ്രതിമാസം 2500 രൂപ സ്റ്റൈപൻഡ് ലഭിക്കും. അപേക്ഷ നൽകുന്നതിനുള്ള അവസാന തീയതി ജൂൺ 18. അപേക്ഷാ ഫോമും വിശദ വിവരങ്ങളും http://iihtvaranasi.edu.in ൽ ലഭ്യമാണ്. യോഗ്യതാ പരീക്ഷയുടെ മാർക്ക് അടിസ്ഥാനമാക്കി കൗൺസലിങ് നടത്തിയാണ് പ്രവേശനം.

ഒ.ബി.സി/എസ്.സി/എസ്.ടി/ഇ.ഡബ്ലിയു.എസ് വിഭാഗങ്ങൾക്ക് സംവരണമുണ്ട്. നിർദിഷ്ട ഫോറത്തിൽ തയാറാക്കിയ അപേക്ഷ, യോഗ്യതാ പരീക്ഷാ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, കമ്യൂണിറ്റിസർട്ടിഫിക്കറ്റ്, ടി.സി എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം താഴെ നസൽകിയിട്ടുള്ള വിലാസത്തിൽ അയക്കണം. The Director, Indian Institute of Handloom Technology, Chowkaghat, Varanasi-221002 (UP), Phone: 0542-2203833.  

Leave a Reply

Your email address will not be published. Required fields are marked *