ടോപ്‌ടെന്നില്‍ നാലുകമ്പനികള്‍ക്ക് ഒരു ലക്ഷം കോടി രൂപ നേട്ടം Jobbery Business News

ഏറ്റവും കൂടുതല്‍ മൂല്യമുള്ള പത്ത് കമ്പനികളില്‍ നാലെണ്ണത്തിന്റെ വിപണി മൂല്യം 1,01,369.5 കോടി രൂപ ഉയര്‍ന്നു. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) ആണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്.

എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയര്‍ടെല്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എല്‍ഐസി എന്നിവ വിപണി മൂല്യത്തില്‍ അധിക നേട്ടമുണ്ടാക്കിയ കമ്പനികള്‍. എന്നാല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് എന്നിവയ്ക്ക് 34,852.35 കോടി രൂപയുടെ സംയോജിത ഇടിവ് നേരിട്ടു.

എല്‍ഐസിയുടെ വിപണി മൂല്യം 59,233.61 കോടി രൂപ ഉയര്‍ന്ന് 6,03,120.16 കോടി രൂപയിലെത്തി, ഇത് ടോപ് -10 കമ്പനികളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂല്യത്തില്‍ 19,589.54 കോടി രൂപ വര്‍ധിച്ച് 7,25,036.13 കോടി രൂപയായി.

ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂലധനം (എംക്യാപ്) 14,084.2 കോടി രൂപ ഉയര്‍ന്ന് 10,58,766.92 കോടി രൂപയിലെത്തി. എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂലധനം 8,462.15 കോടി രൂപ ഉയര്‍ന്ന് 14,89,185.62 കോടി രൂപയുമായി.

എന്നാല്‍ ടിസിഎസിന്റെ എംക്യാപ്പ് 17,909.53 കോടി രൂപ ഇടിഞ്ഞു. മൂല്യം 12,53,486.42 കോടി രൂപയായി കുറഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂല്യം 7,645.85 കോടി രൂപ ഇടിഞ്ഞ് 19,22,693.71 കോടി രൂപയായി.

ബജാജ് ഫിനാന്‍സിന്റെ വിപണി മൂലധനം 4,061.05 കോടി രൂപ ഇടിഞ്ഞ് 5,70,146.49 കോടി രൂപയായും ഐസിഐസിഐ ബാങ്കിന്റെ വിപണി മൂലധനം 2,605.81 കോടി രൂപ ഇടിഞ്ഞ് 10,31,262.20 കോടി രൂപയായും കുറഞ്ഞു.

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡിന്റെ മൂല്യം 1,973.66 കോടി രൂപ ഇടിഞ്ഞ് 5,52,001.22 കോടി രൂപയിലെത്തി. ഇന്‍ഫോസിസിന്റെ മൂല്യം 656.45 കോടി രൂപ ഇടിഞ്ഞ് 6,49,220.46 കോടി രൂപയുമായി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള കമ്പനിയായി തുടര്‍ന്നു. തൊട്ടുപിന്നില്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ്, എല്‍ഐസി, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് എന്നിവയുണ്ട്. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *