ട്രംപ്- മസ്‌ക് പോരില്‍ നഷ്ടം ടെസ്ലയ്ക്ക് Jobbery Business News New

ഓഹരി വിപണിയില്‍ വീണ് ടെസ്ല. കാരണമായത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുണ്ടായ ഭിന്നതയെന്ന് റിപ്പോര്‍ട്ട്.

ടെസ്ല മേധാവി ഇലോണ്‍ മസ്‌കും, ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള പരസ്യമായ അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് ടെസ്ലയുടെ ഓഹരി വിലയില്‍ ഇടിവ് സംഭവിച്ചത്. നേരത്തെയും ഇരുവരുടെയും തര്‍ക്കം ടെസ്ലയുടെ ഓഹരി മുന്നേറ്റത്തെ പിന്നോട്ടടിച്ചിരുന്നു. 3 ശതമാനത്തിന്റെ ഇടിവാണ് ഒറ്റയടിയ്ക്ക് സംഭവിച്ചത്.

ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിനെയും മസ്‌കിന്റെ ‘അമേരിക്ക പാര്‍ട്ടി’യെയും ചൊല്ലിയാണ് ഇരുവരും തമ്മില്‍ കൊമ്പുകോര്‍ത്തത്. പക്ഷേ ഇതില്‍ കൂടുതല്‍ ക്ഷീണമായത് മസ്‌കിനാണ്. കഴിഞ്ഞപാദത്തില്‍ ടെസ്ല കാര്‍ വില്‍പന 14 ശതമാനവും ഇടിഞ്ഞിരുന്നു. പൊതുവില്‍ കമ്പനിയുടെ വില്‍പ്പനയില്‍ കാര്യമായ കുറവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മസ്‌കിന്റെ രാഷ്ട്രീയ പ്രവേശനം അദ്ദേഹത്തിന്റെ ബ്രാന്‍ഡുകളുടെ സ്വീകാര്യതയെ ബാധിക്കുമെന്ന ആശങ്കയും പലരും ഉയര്‍ത്തിയിട്ടുണ്ട്. കാരണം ഇത്തരത്തില്‍ വിഷയങ്ങളുണ്ടാവുമ്പോഴെല്ലാം മസ്‌കിന്റെ ബിസിനസുകളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ കരാറുകള്‍ റദ്ദാക്കുമെന്ന ഭീഷണി ട്രംപ് ഉയര്‍ത്താറുണ്ട്.  

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *