
ചാവക്കാട് : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ട്രോളിംഗ് നിരോധനം ലംഘിച്ച തമിഴ്നാട് വള്ളം ബ്ലാങ്ങാട് ബീച്ചിൽ നിന്നും മറൈൻ എൻഫോഴ്സ്മെൻ്റ് സംഘം പിടിച്ചെടുത്തു. ബോട്ടുകളടൊപ്പം അന്യസംസ്ഥാന യാനങ്ങളും ട്രോളിംഗ് നിരോധനത്തിന്റെ പരിധിയിൽ വരും. തമിഴ്നാട് കുളച്ചൽ സ്വദേശി ഡേവിഡ് മകൻ അശ്വിൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള പുനിത പ്രകാശിയമ്മാൾ എന്ന ആഴക്കടൽ മത്സ്യബന്ധന യാനം തമിഴ് നാടിന്റെ കളർകോഡായ പച്ചനിറം മാറ്റി കേരള വള്ളങ്ങളുടെ നീല കളർ നൽകി മത്സ്യബന്ധനത്തിന് തയ്യാറെടുക്കുമ്പോഴാണ് മറൈൻ എൻഫോഴ്സ്മെൻ്റ് ചീഫ് ഗാർഡിൻ്റെ നേതൃത്വത്തിലുള്ള […]