ഡാറ്റാ എൻട്രി ജോലി മുതൽ വിവിധ ജോലി അവസരങ്ങൾ

ഡാറ്റാ എൻട്രി ജോലി മുതൽ വിവിധ ജോലി അവസരങ്ങൾ

കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസിൽ പ്രോജക്ട് ഫെലോ ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ ജൂൺ 26 രാവിലെ 9 മണിക്ക് നടത്തും. വിശദ വിവരങ്ങൾ www.iccs.res.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഡേറ്റാ എൻട്രി ഓപ്പറേറ്റർ 
ജില്ലാ പദ്ധതി പ്രവർത്തനങ്ങൾക്കും ഡേറ്റ എൻട്രി ജോലികൾക്കുമായി കരാർ അടിസ്ഥാനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു പാസായതും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ആറുമാസത്തിൽ കുറയാത്ത ഡേറ്റ എൻട്രി കോഴ്സ് വിജയിച്ചവർക്കും അപേക്ഷിക്കാം. മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. 

അഡോബ് പേജ് മേക്കർ, ഡോക്യുമെന്ററി തയാറാക്കിയിട്ടുളള പ്രവൃത്തി പരിചയം, ബിസിഎ /ഡിസിഎ എന്നിവ അഭിലഷണീയം. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂൺ 18ന് വൈകിട്ട് നാലിന് മുമ്പ് കലക്ടറേറ്റ് മൂന്നാം നിലയിലെ പ്ലാനിംഗ് ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 0468 2222725.
3) പുനലൂർ സർക്കാർ പോളിടെക്നിക്ക് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം ഡെമോൺസ്ട്രേറ്റർ, ട്രേഡ്സ്മാൻ തസ്തികകളിലെ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തും. യോഗ്യത: ഡെമോൺസ്ട്രേറ്റർ – ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ, ട്രേഡ്സ്മാൻ- ബന്ധപ്പെട്ട വിഷയത്തിൽ ട്രേഡ് സർട്ടിഫിക്കറ്റ്/ഐ.റ്റി.ഐ/തത്തുല്യം. യോഗ്യത,പ്രവൃത്തി പരിചയം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 20ന് രാവിലെ 10 ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. പാൻ,ആധാർ കാർഡുകൾ നിർബന്ധം. ഫോൺ: 0475 2910231.
4) മലമ്പുഴ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി വിഷയത്തിൽ താത്കാലിക അധ്യാപക നിയമനം നടത്തുന്നു. അർഹരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 17 ന് രാവിലെ 11 ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

5) ഇക്കോ-റീസ്റ്റോറേഷൻ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം
പാലക്കാട് ഫോറസ്റ്റ് ഡിവിഷന് കീഴിൽ വാളയാർ റേഞ്ചിൽ കരാർ അടിസ്ഥാനത്തിൽ ഇക്കോ-റീസ്റ്റോറേഷൻ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ബയോളജിക്കൽ സയൻസസ്, ഇക്കോളജി, ഇക്കോ-റീസ്റ്റോറേഷൻ എന്നിവയിൽ ബിരുദാനന്തര ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 25,000 രൂപയാണ് വേതനം. മികച്ച ആശയവിനിമയ ശേഷിയും ഗവേഷണ അഭിരുചിയും ഉണ്ടായിരിക്കണം. ഇക്കോളജി, റീസ്റ്റോറേഷൻ, മണ്ണ് ഈർപ്പസംരക്ഷണം എന്നിവയിൽ അംഗീകൃത സ്ഥാപനങ്ങളിലോ സംഘടനകളിലോ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം, ജി.ഐ.എസ്, കമ്പ്യൂട്ടർ എന്നിവയിൽ പ്രാവീണ്യം വേണം. 
വിദൂര സ്ഥലങ്ങളിൽ താമസിച്ച് ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം. ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലും നല്ല പ്രാവീണ്യം ഉണ്ടായിരിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ജൂൺ 24 വൈകുന്നേരം 5 മണി. താൽപര്യമുള്ളവർ ബയോഡേറ്റയും അപേക്ഷയും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, പാലക്കാട് ഫോറസ്റ്റ് ഡിവിഷൻ, കല്ലേകുളങ്ങര പി.ഒ, പാലക്കാട്-678 009 എന്ന വിലാസത്തിൽ സമർപ്പിക്കണം. 
കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0491-2555156, ഇ-മെയിൽ: dfo-plkd.for@kerala.gov.in

Leave a Reply

Your email address will not be published. Required fields are marked *