Now loading...
കമൽ ഹാസൻ, സിലംബരസൻ ടിആർ, തൃഷ കൃഷ്ണൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമാണ് തഗ് ലൈഫ്. ആദ്യ വാരാന്ത്യത്തില്‍ താര സമ്പന്നമായ ചിത്രത്തിന് 50 കോടി ക്ലബില്‍ പോലും എത്താന്‍ സാധിച്ചില്ല. റിലീസ് ചെയ്ത നാല് ദിവസത്തിനുള്ളിൽ ചിത്രം ഇന്ത്യയിൽ നിന്ന് 35.64 കോടി കളക്ഷൻ മാത്രമാണ് നേടാന്‍ സാധിച്ചത് എന്നാണ് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം വ്യാഴാഴ്ച തിയേറ്ററുകളിൽ റിലീസ് ചെയ്ത തഗ് ലൈഫ് ഇന്ത്യയിൽ നിന്ന് ആദ്യ ദിവസം 15.5 കോടി കളക്ഷനാണ് നേടിയത്. വെള്ളിയാഴ്ച ചിത്രം വൻ ഇടിവാണ് രേഖപ്പെടുത്തിയത്. 7.15 കോടിയാണ് ചിത്രം നേടിയത്. ശനിയാഴ്ച കളക്ഷൻ അല്പം വർദ്ധിച്ച് 7.75 കോടി നേടി. ഞായറാഴ്ച ചിത്രം ഇന്ത്യയിൽ നിന്ന് ₹5.24 കോടി നെറ്റ് നേടി. ഇതോടെ ആദ്യ വാരാന്ത്യ കളക്ഷൻ 35.64 കോടിയായി.
കമല്‍ ഹാസന്‍റെ തഗ് ലൈഫിന് മുന്‍പുള്ള ചിത്രം ഇന്ത്യന്‍ 2വിന് ഇതിനെക്കാള്‍ മികച്ച കളക്ഷന്‍ ലഭിച്ചിരുന്നു എന്നതാണ് ഇപ്പോള്‍ ബോക്സോഫീസിലെ ചര്‍ച്ച. 62.15 കോടിയാണ് ഇന്ത്യന്‍ 2 നാല് ദിവസത്തില്‍ കളക്ഷന്‍ നേടിയത്. വാരാന്ത്യത്തില്‍ പോലും 10 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടാത്ത ചിത്രം ആഭ്യന്തരമായി 100 കോടി നേടുമോ എന്നും സംശയമാണ് എന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്. കമല്‍ ഹാസന്‍റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണി രത്നത്തിന്‍റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ് ചിത്രത്തിൻ്റെ നിര്‍മ്മാണം നിർവ്വഹിച്ചിരിക്കുന്നത്. ആക്ഷന് പ്രാധാന്യമുള്ള ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രമാണ് തഗ് ലൈഫ്. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മണി രത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്.
The post തഗ് ലൈഫിന് ആദ്യ നാല് ദിനം ബോക്സോഫീസില്‍ കിട്ടിയത് കനത്ത പ്രഹരം appeared first on Express Kerala.
Now loading...