തളിക്കുളത്ത് വീടുകയറി ആക്രമണം : പ്രതിയെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു.

വലപ്പാട് : തളിക്കുളത്തുള്ള നസീബ് ഓഡിറ്റോറിയത്തിന് സമീപം താമസിക്കുന്ന തളിക്കുളം സ്വദേശി അറക്കവീട്ടിൽ നവാസ് 41 വയസ്സ് എന്നയാളുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി നവാസിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിന് നിരവധി ക്രിമിനൽ കേസിലെ പ്രതിയും വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ റൗഡിയുമായ തളിക്കുളം പത്താംകല്ല് സ്വദേശി പണിക്കവീട്ടിൽ ഷാഹിദ് 35 വയസ് എന്നയാളെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം ഷാഹിദിനെ കോടതിയിൽ ഹാജരാക്കും.

ഷാഹിദ് തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ 20 1/2 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ട് വന്ന 1 കേസിലും, വലപ്പാട്, വാടാനപ്പിള്ളി പോലീസ് സ്റ്റേഷനുകളിൽ 2 അടിപിടിക്കേസുകളിലും, വീടുകയറി ആക്രമണം നടത്തിയ 1 കേസിലും, പോലീസുദ്ദ്യോഗസ്ഥരുടെ ഔദ്ദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തിയ 2 കേസിലും, അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയ 1 കേസിലും, മറ്റുള്ളവരുടെ ജീവന് അപകടം വരുത്തുന്ന വിധം വാഹനമോടിച്ച 2 കേസിലും, വാളയാർ പോലീസ് സ്റ്റേഷനിൽ മനുഷ്യ ജീവന് അപകടം വരുത്തുന്ന വിധം മദ്യപിച്ച് വാഹനമോടിച്ച് 1 കേസിലും അടക്കം 10 ക്രമിനൽ കേസുകളിൽ പ്രതിയാണ്.

വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രമേഷ്.എം.കെ, സബ് ഇൻസ്പെക്ടർ എബിൻ.സി.എൻ, എ.എസ്.ഐ. ചഞ്ചൽ, സി.പി.ഒ. സുനീഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *