Now loading...
തിയേറ്ററുകളിൽ കുതിപ്പ് തുടർന്ന് ഡിസ്‌നിയുടെ സയൻസ് ഫിക്ഷൻ കോമഡി ചിത്രം ‘ലിലോ ആൻഡ് സ്റ്റിച്ച്’. ഡീൻ ഫ്ലീഷർ കാം ആണ് ലിലോ ആൻഡ് സ്റ്റിച്ചിന്റെ സംവിധായകൻ. 17 ദിവസം കൊണ്ടു ചിത്രം ആഗോള ബോക്സ് ഓഫീസിൽ നേടിയത് 800 മില്യൺ ഡോളർ രൂപയാണ്. 2002ൽ ചിത്രത്തിന്റെ ആനിമേറ്റഡ് പതിപ്പ് റിലീസ് ചെയ്തിരുന്നു.
Also Read: ‘അനശ്വര ഈ പോസ്റ്റർ ഷെയർ ചെയ്യുമെന്ന പ്രതീക്ഷയോടെ’; പോസ്റ്ററിന് കാരണം പറഞ്ഞ് വിപിൻ ദാസ്
ഭൂമിയിലേക്ക് രക്ഷപ്പെട്ടെത്തുന്ന ഒരു അന്യഗ്രഹജീവിയുമായി കൂട്ടാകുന്ന ഹവായിയൻ പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രം 2025 ൽ പുറത്തിറങ്ങിയത്തിൽ ഏറ്റവുമധികം പണം വാരിയ ചിത്രങ്ങളിൽ മൂന്നാമതാണ്. ചൈനീസ് ആനിമേറ്റഡ് ഫാൻ്റസി ആക്ഷൻ അഡ്വഞ്ചർ ചിത്രമായ Ne Zha 2 ആണ് 2025ൽ ഇതുവരെ പുറത്തിറങ്ങിയതിൽ ഏറ്റവും അധികം കളക്ഷൻ നേടിയ ചിത്രം.
കൊളംബിയ, മെക്സിക്കോ, ചിലി, ഇക്വഡോർ, പെറു, ഉറുഗ്വേ, ബൊളീവിയ എന്നിവിടങ്ങളിലെ എക്കാലത്തെയും മികച്ച 10 ചിത്രങ്ങളുടെ പട്ടികയിൽ ഈ ചിത്രം ഇടം നേടി. മറ്റ് നിരവധി ഡിസ്നി ലൈവ്-ആക്ഷൻ റീമേക്കുകളുടെ ആകെ ലൈഫ് ടൈം ഗ്രോസിനെയും ലിലോ ആൻഡ്സ്റ്റിച്ച് മറി കടന്നു.
The post തിയേറ്ററുകളിൽ കുതിപ്പ് തുടർന്ന് ‘ലിലോ ആൻഡ് സ്റ്റിച്ച്’: കളക്ഷൻ 800 മില്യൺ കടന്നു appeared first on Express Kerala.
Now loading...