‘തുടരും’ ബിടിഎസുമായി തരുണ്‍ മൂര്‍ത്തി Entertainment News

മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രമാണ് തുടരും. മലയാള സിനിമാസ്വാദകര്‍ക്ക് വന്‍ ദൃശ്യവിസ്മയം സമ്മാനിച്ച തുടരുമിന്റെ ബിടിഎസ് വീഡിയോ പുറത്ത്. സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. മകന്‍ പുകവലിക്കുന്നത് പിടിക്കുന്ന ഷണ്‍മുഖന്റെ സീനാണ് ബിടിഎസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഭാഗം ഷൂട്ട് ചെയ്യുന്നതും ഔട്ട് പുട്ടും വീഡിയോയില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്.

ബിടിഎസ് വീഡിയോ പുറത്തുവന്നതിന് പിന്നാലെ തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തെ പുകഴ്ത്തിയും നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട്. ‘എന്തൊരു ചേലാണ് ഈ ഡയറക്ഷന്‍’ എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊണ്ടാട്ടം ഗാനത്തിന്റെ ബിടിഎസ് വീഡിയോയും തരുണ്‍ പുറത്തുവിട്ടിരുന്നു.

Also Read: ധ്യാന്‍ ശ്രീനിവാസന്റെ ‘ഒരു വടക്കന്‍ തേരോട്ടം’ ടീസര്‍ എത്തി

ഏപ്രില്‍ 25ന് റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രമാണ് തുടരും. മികച്ച മൗത്ത് പബ്ലിസിറ്റി അടക്കം നേടി മുന്നേറിയ ചിത്രം ആഗോള തലത്തില്‍ 200 കോടിയ്ക്ക് മേല്‍ കളക്ഷന്‍ നേടി കഴിഞ്ഞു. കേരളത്തില്‍ മാത്രം 100 കോടി നേടുന്ന ആദ്യ ചിത്രമെന്നു ഖ്യാതിയും തുടരും ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. ഷണ്മുഖം എന്ന ടാക്‌സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തിയത്. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍- ശോഭന ജോഡി ഒന്നിച്ച ചിത്രമെന്ന കൗതുകവും തുടരുമിന് മേല്‍ പ്രേക്ഷകര്‍ക്ക് ഉണ്ട്.

The post ‘തുടരും’ ബിടിഎസുമായി തരുണ്‍ മൂര്‍ത്തി appeared first on Express Kerala.

Leave a Reply

Your email address will not be published. Required fields are marked *