തൃപ്രയാർ: ക്ഷേത്രനടയിൽ തെരുവുനായ് ശല്യം ഭക്തർക്ക് ദുരിതമാകുന്നു. ശ്രീരാമ ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ നടപ്പന്തലിലാണ് ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് ഭീഷണി സൃഷ്ടിക്കും വിധം തെരുവുനായ് ശല്യം രൂക്ഷമായിട്ടുള്ളത്. ദർശനത്തിനെത്തുന്നവരിൽ പലർക്കു നേരെയും കുരച്ചു ചാടി കടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇവയെ നിയന്ത്രിക്കുന്നതിന് ദേവസ്വം ബോർഡും പഞ്ചായത്ത് അധികൃതരോ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം
The post തൃപ്രയാർ ക്ഷേത്രനടയിൽ തെരുവുനായ ശല്യം. appeared first on News One Thrissur.