തൃപ്രയാർ: 10 കോടി രൂപ ചെലവഴിച്ച് നിർമിച്ച ശ്രീരാമ ഗവ. പോളിടെക്നിക് വജ്രജൂബിലി കെട്ടിട സമുച്ചയം19 ന് ഉദ്ഘാടനം ചെയ്യുമെന്ന് സ്കൂൾ അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. കെട്ടിടത്തിൽ വിദ്യാർഥികൾക്കുള്ള ലാബുകൾ , പൊതുജനങ്ങൾക്കും ഉപയോഗിക്കാവുന്ന 100 കമ്പ്യൂട്ടറുകളുള്ള കോമൺ കമ്മ്യൂണിറ്റി സെന്ററും ഉണ്ട്. ഓൺലൈൻ എക്സാമിനേഷൻ സെന്ററും പ്രവർത്തിക്കും. കൂടാതെ അത്യാധുനിക സംവിധാനത്തോടെയുള്ള മെറ്റീരിയൽ ടെസ്റ്റിംഗ് സൗകര്യവും ഉണ്ടാക്കും.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ന് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം നിർവഹിക്കും. സി.സി മുകുന്ദൻ എം.എൽ.എ അധ്യക്ഷത വഹിക്കും.
പത്രസമ്മേളനത്തിൽ പ്രിൻസിപ്പൽ ടി.എസ്. ബാബുരാജ്, വിവിധ വകുപ്പ് മേധാവികളായ സി.എ അരുൺ, ഇ.പി. അജയ് കുമാർ, പി.ജി ജിന്റോ ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.
The post തൃപ്രയാർ ശ്രീരാമ ഗവ. പോളിടെക്നിക് വജ്രജൂബിലി കെട്ടിട സമുച്ചയം നാളെ തുറക്കും. appeared first on News One Thrissur.