തൃശ്ശൂർ : ഷൊർണൂരിൽ നിന്നും തൃശ്ശൂരിലേക്കുള്ള റെയിൽവേ ട്രാക്കിൽ മണ്ണ് വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനും മുള്ളൂർക്കര റെയിൽവേ സ്റ്റേഷനും ഇടയിൽ അകമല റെയിൽവേ ഓവർബ്രിഡ്ജിന് സമീപമാണ് മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടത്.
ഇന്ന് (ശനിയാഴ്ച) വൈകിട്ട് അഞ്ചുമണിയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്.
ഇതേ തുടർന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന ട്രാക്കിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. റെയിൽവേ ജീവനക്കാർ സ്ഥലത്ത് എത്തിയിട്ടുണ്ട്. തൃശ്ശൂരിൽ നിന്നും ഷൊർണൂർ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളുടെ ഗതാഗതം തടസ്സപ്പെട്ടിട്ടില്ല. ഒരുഭാഗത്ത് മാത്രമാണ് മണ്ണ് വീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നത്.