തൃശ്ശൂർ റൂറൽ പോലീസ് മേധാവി ബി കൃഷ്ണകുമാറിൻ്റെ ഔദോഗിക വസതിയിൽ കനത്ത കാറ്റിലും മഴയിലും മരം വീണ് അപകടം. ഞായറാഴ്ച്ച ഉച്ചതിരിഞ്ഞാണ് അവിടത്തൂർ ഭാഗത്ത് മഴയോടെപ്പം കനത്ത കാറ്റ് വീശിയത്. അവിട്ടത്തൂർ സെൻ്ററിൽ തന്നെയുള്ള എസ് പി യുടെ വീടിന് മുന്നിലായി നിന്നിരുന്ന മരം കടപുഴകി കാർപോർച്ചിന് മുകളിലേയ്ക്ക് വീഴുകയായിരുന്നു.
എസ്പിയുടെ ഔദോഗിക വാഹനവും പേഴ്സണൽ വാഹനവും കാർ പോർച്ചിൽ ഉണ്ടായിരുന്നു. ഇതിന് മുകളിലേയ്ക്കാണ് മരം വീണത്. എസ് പി യുടെ വസതിയുടെ എതിർവശത്തുള്ള കോക്കാട്ട് രാജുവിൻ്റെ വീട്ടിൽ കനത്ത കാറ്റിൽ തെങ്ങ് കടപുഴകി കാറുകൾക്ക് മുകളിലേയ്ക്ക് വീണു. രണ്ട് കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.ഉടൻ തന്നെ ഇരിങ്ങാലക്കുട ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി മരങ്ങൾ മുറിച്ച് നീക്കി.