Now loading...
‘സിതാരേ സമീൻ പർ’ എന്ന ചിത്രത്തിന്റെ മികച്ച ബോക്സ് ഓഫീസ് പ്രകടനം ആഘോഷിക്കുകയാണ് ആമിർ ഖാൻ. ഇപ്പോഴിതാ തന്റെ മുൻ ചിത്രമായ ‘തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനി’നെ കുറിച്ച് പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് താരം. ചിത്രത്തിൽ നിരവധി മുൻനിര നടിമാർ വേഷങ്ങൾ നിരസിച്ചതിനാൽ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. കൂടാതെ പിന്നീട് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയ ഫാത്തിമ സന ഷെയ്ഖിനൊപ്പം അഭിനയിക്കാൻ ചലച്ചിത്ര പ്രവർത്തകർ മടിച്ചിരുന്നതായും അദ്ദേഹം പങ്കുവെച്ചു.
തങ്ങൾ കാസ്റ്റിംഗ് നടത്തിയപ്പോൾ, ഒരു നായികയും ചിത്രത്തിലേക്ക് വന്നില്ല. ദീപികയും, ആലിയെയും , ശ്രദ്ധയും ചിത്രത്തിൽ അഭിനയിക്കുന്നില്ലെന്ന് പറഞ്ഞു. പിന്നീട് സംവിധായകൻ വിജയ് കൃഷ്ണ ആചാര്യ ഫാത്തിമ സന ഷെയ്ക്കിലേക്ക് എത്തുകയായിരുന്നു. എന്നാൽ , ദംഗൽ സിനിമയിൽ താൻ അവരുടെ അച്ഛനായി അഭിനയിച്ചതിനാൽ പ്രേക്ഷകർ അത് ആംഗീകരിച്ചെന്നും , അതുകൊണ്ട് അവരെ തന്റെ നായികയായി അഭിനയിപ്പിക്കില്ലെന്നും ആദിത്യ ചോപ്രയും വിജയ് കൃഷ്ണ ആചാര്യയും പറഞ്ഞു. എന്നാൽ താൻ അത്തരം കാര്യങ്ങളിൽ വിശ്വസിക്കുന്നില്ല എന്ന് പറഞ്ഞ ആമിർ ഖാൻ യഥാർത്ഥ ജീവിതത്തിൽ താൻ അവരുടെ അച്ഛനോ കാമുകനോ അല്ല എന്നും കൂട്ടിച്ചേർത്തു.
The post ദീപിക പദുക്കോൺ, ആലിയ ഭട്ട്, ശ്രദ്ധ കപൂർ എന്നിവർ ‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാൻ’ നിരസിച്ചിരുന്നു; വെളിപ്പെടുത്തലുമായി ആമിർ ഖാൻ appeared first on Express Kerala.
Now loading...