ദേശീയപാത അതോറിട്ടിയിൽ ഡപ്യൂട്ടി മാനേജർ നിയമനം: 60ഒഴിവുകൾ

തിരുവനന്തപുരം: നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സാങ്കേതിക വിഭാഗത്തിൽ ഡെപ്യൂട്ടി മാനേജർ  തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. നേരിട്ടുള്ള നിയമനമാണ്. 56,100 രൂപ മുതൽ 1,77,500 രൂപ വരെയാണ് ശമ്പളം. ജനറൽ വിഭാഗത്തിൽ 27ഒഴിവുകൾ, എസ്.സി 9, എസ്.ടി 4, ഒ.ബി.സി നോൺ ക്രീമിലെയർ 13, ഇ.ഡബ്ല്യു.എസ് 7 എന്നിങ്ങനെ ആകെ 60 ഒഴിവുകളുണ്ട്. സിവിൽ എൻജിനീയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 30 വയസാണ്. സംവരണ വിഭാഗങ്ങൾക്ക് പ്രായ പരിധിയിൽ ചട്ടപ്രകാരമുള്ള  ഇളവുണ്ട്. ഗേറ്റ് 2025 സ്കോർ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

തിരഞ്ഞെടുക്കപ്പെടുന്നവർ മൂന്നുവർഷത്തിൽ കുറയാതെ സേവനമനുഷ്ഠിക്കണം. ഇതിനായി 5ലക്ഷം രൂപയുടെ സർവിസ് ബോണ്ട് നൽകണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 9. കൂടുതൽ വിവരങ്ങൾക്ക് http://nhai.gov.in സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *