Now loading...
ധനുഷ്, നാഗാര്‍ജ്ജുന, രശ്മിക മന്ദാന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുബേര’. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ദി ട്രാന്‍സ് ഓഫ് കുബേര എന്ന പേരിലാണ് അണിയറപ്രവര്‍ത്തകര്‍ ടീസര്‍ പുറത്തുവിട്ടത്. ധനുഷിന്റെ മറ്റൊരു ഞെട്ടിക്കുന്ന പ്രകടനമായിരിക്കും സിനിമയെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. നാഗാര്‍ജുനയുടെയും ഒരു ഗംഭീര പെര്‍ഫോമന്‍സ് തന്നെയാകും സിനിമയിലേത് എന്നും ടീസര്‍ ഉറപ്പുനല്‍കുന്നു. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളായ രശ്മികയെയും ജിം സര്‍ഭിനെയും ടീസറില്‍ കാണിക്കുന്നുണ്ട്. ജൂണ്‍ 20 നാണ് കുബേര തിയേറ്ററുകളിലെത്തുക.
Also Read: ഫഹദ് ഫാസിൽ അസാധ്യ നടനാണ്, അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കണം; ആലിയ ഭട്ട്
ശ്രീ വെങ്കിടേശ്വര സിനിമാസ് എല്‍എല്‍പി, അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളുടെ കീഴില്‍ സുനില്‍ നാരംഗ്, പുഷ്‌കര്‍ രാം മോഹന്‍ റാവു എന്നിവരാണ് കുബേര നിര്‍മിക്കുന്നത്. ഒരു പാന്‍ ഇന്ത്യന്‍ മിത്തോളജിക്കല്‍ ചിത്രമായാണ് കുബേര ഒരുക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ ആമസോേണ്‍ പ്രൈം വീഡിയോയാണ് സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 50 കോടി രൂപയ്ക്കാണ് സിനിമയുടെ ഒടിടി റൈറ്റ്‌സ് വിറ്റുപോയിരിക്കുന്നത് എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ധനുഷിന്റെയും രശ്മികളുടെയും ജന്മദിനത്തോട് അനുബന്ധിച്ച് പങ്കുവെച്ച ഇരുവരുടെയും ക്യാരക്ടര്‍ പോസ്റ്ററുകള്‍ ശ്രദ്ധ നേടിയിരുന്നു.
The post ധനുഷിനെപ്പം നാഗാര്‍ജുന; പ്രതീക്ഷ നല്‍കി കുബേര ടീസര്‍ appeared first on Express Kerala.
Now loading...