തൃപ്രയാർ: കനത്ത മഴയും കാറ്റും നാട്ടികയിൽ കടലേറ്റം രൂക്ഷമാക്കി. വിനോദ സഞ്ചാരികൾക്കായി നിർമിച്ച കുടിലുകൾ കടലെടുത്തു. നാട്ടിക ബീച്ച് റിസോർട്ടിന് സമീപമാണ് കടലേറ്റം രൂക്ഷമായിട്ടുള്ളത്. ഇവിടെ വിനോദ സഞ്ചാരികൾക്കായി നിർമിച്ച മുപ്പതോളം കുടിലുകളും സമീപപ്രദേശങ്ങളിലെ തെങ്ങുകളും കടലെടുത്തു.
കുഴിപ്പൻ തിരമാലകളാണ് നാശത്തിന് കാരണമായതെന്ന് സമീപവാസികൾ പറയുന്നു. കുറച്ച് കാലങ്ങൾക്ക് മുമ്പ് ഈ പ്രദേശത്ത് കുഴിപ്പൻ തിരമാലകൾ കാരണം 20 മീറ്ററോളം കടലെടുത്തു പോയിരുന്നു. ഇതിനോടൊപ്പം നിരവധി കാറ്റാടി മരങ്ങളും തെങ്ങുകളും കടപുഴകി നശിച്ചിരുന്നു.
The post നാട്ടികയിൽ കടലേറ്റം രൂക്ഷം: വിനോദ സഞ്ചാര കേന്ദ്രത്തിൻ്റെ 30 കുടിലുകൾ കടലെടുത്തു. appeared first on News One Thrissur.