നാനിയുടെ ആക്ഷന്‍ അവതാരം; ‘ദി പാരഡൈസ്’ ചിത്രീകരണം ആരംഭിച്ചു Entertainment News New

നാനിയും സംവിധായകൻ ശ്രീകാന്ത് ഒഡേലയുമായി വീണ്ടും ഒന്നിക്കുന്ന ചിത്രം ‘ദി പാരഡൈസ്’ചിത്രീകരണം ആരംഭിച്ചു. 2023-ൽ ഇരുവരും ഒന്നിച്ച ‘ദസറ’എന്ന ചിത്രത്തിന്റെ വൻ വിജയത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. ജൂൺ 21-ന് ഷൂട്ടിംഗ് ആരംഭിച്ച ചിത്രത്തിൽ നാനി ജോയിൻ ചെയ്തതായി നിർമ്മാതാക്കൾ അറിയിച്ചു. ഹൈദരാബാദിൽ 40 ദിവസത്തെ ഷൂട്ടിംഗ് ഷെഡ്യൂളാണ് നടക്കുന്നത്.

ഇതിൽ പ്രധാന കഥാപാത്രങ്ങളുടെ രംഗങ്ങൾ ചിത്രീകരിക്കും. ‘ദി പാരഡൈസ്’ ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ്. ശ്രീകാന്ത് ഒഡേല തന്നെ തിരക്കഥ രചിച്ച 1980-കളിലെ സെക്കന്തരാബാദിന്റെ പശ്ചാത്തലത്തില്‍ അനീതിയോടും അസമത്വത്തിനോടും പോരാടുന്നവരുടെ കഥയാണ് പറയുന്നത്.

Also Read: ‘ബ്ലാക്ക്‍മെയില്‍’ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

ചിത്രത്തിനായുള്ള നാനിയുടെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൻ തരംഗമായിരുന്നു. ‘ദസറ’യില്‍ തെലുങ്ക് സിനിമയിൽ ഒരു ഗ്രാമീണ, റസ്റ്റിക് കഥാപാത്രമായി തിളങ്ങിയ നാനി, ‘ദി പാരഡൈസി’ൽ ഒരു ശക്തമായ ആക്ഷൻ ഹീറോ വേഷത്തിലായിരിക്കും എന്നാണ് വിവരം. ബോളിവുഡ് നടി സൊനാലി കുൽക്കർണി ചിത്രത്തില്‍ നായിക വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ആണ്. ‘ജേഴ്സി’, ‘ഗ്യാങ് ലീഡർ’ തുടങ്ങിയ നാനി ചിത്രങ്ങളിൽ അനിരുദ്ധ് സംഗീതം നല്‍കിയിട്ടുണ്ട്. സുധാകർ ചെറുകുരിയുടെ എസ്എൽവി സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം 100 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന ഒരു വമ്പൻ പ്രോജക്ടാണ്.

The post നാനിയുടെ ആക്ഷന്‍ അവതാരം; ‘ദി പാരഡൈസ്’ ചിത്രീകരണം ആരംഭിച്ചു appeared first on Express Kerala.

Leave a Reply

Your email address will not be published. Required fields are marked *