Now loading...
നാഷണല്‍ ആയുഷ് മിഷനിൽ കരാര്‍ നിയമനം നടത്തുന്നു
നാഷണല്‍ ആയുഷ് മിഷന്റെ ജില്ലയിലെ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് ആന്‍ഡ് സപ്പോര്‍ട്ടിംഗ് യൂണിറ്റില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പരമാവധി ഷെയർ ചെയ്യുക ജോലി അന്വേഷകരിലേക്ക്, വിവിധ ജില്ലകളിൽ ഒഴിവുകൾ
(adsbygoogle = window.adsbygoogle || []).push({});
തെറാപ്പിസ്റ്റ് (പുരുഷന്‍)
യോഗ്യത- കേരള സര്‍ക്കാരിന്റെ ആയുര്‍വേദ തെറാപിസ്റ്റ് കോഴ്‌സ് (ഡിഎഎംഇ അംഗീകാരം) / നാരിപ് ചെറുതുരുത്തിയുടെ ഒരു വര്‍ഷത്തെ ആയുര്‍വേദ തെറാപിസ്റ്റ് കോഴ്‌സ് . പ്രായപരിധി 2025 ജൂലൈ രണ്ടിന് 40 വയസ് കവിയരുത്. അടിസ്ഥാന ശമ്പളം 14700 രൂപ.
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍
യോഗ്യത- സര്‍ട്ടിഫിക്കറ്റ് ഇന്‍ അസിസ്റ്റന്റ് ഫിസിയോതെറാപ്പി / വിഎച്ച്എസ്ഇ ഫിസിയോതെറാപ്പി / എഎന്‍എം വിത്ത് കമ്പ്യൂട്ടര്‍ നോളജ്.
പ്രായപരിധി 2025 ജൂലൈ രണ്ടിന് 40 വയസ് കവിയരുത്. അടിസ്ഥാന ശമ്പളം 13500 രൂപ.
യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍
യോഗ്യത- അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുളള ബിഎന്‍വൈഎസ് /എംഎസ്‌സി (യോഗ) /എം ഫില്‍ (യോഗ). നൈപുണ്യ പരിശോധനാ യോഗ്യത നിര്‍ബന്ധം.
(adsbygoogle = window.adsbygoogle || []).push({});
പ്രായപരിധി 2025 ജൂലൈ രണ്ടിന് 40 വയസ് കവിയരുത്. അടിസ്ഥാന ശമ്പളം 13500 രൂപ.
അവസാന തീയതി ജൂലൈ 15. വെബ്‌സൈറ്റ് : www.nam.kerala.gov.in-careers, ഫോണ്‍ : 0468 2995008.
നാഷണല്‍ ആയുഷ് മിഷനിൽ വിവിധ അവസരങ്ങൾ
നാഷണല്‍ ആയുഷ് മിഷന്‍ കാരുണ്യ പദ്ധതിയിലേക്ക് ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് ആന്‍ഡ് സപ്പോര്‍ട്ടിംഗ് യൂണിറ്റില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കറെ നിയമിക്കും. യോഗ്യത: ബി.എസ്.സി നഴ്‌സിംഗ്/ജി.എന്‍.എം, ഒരു വര്‍ഷത്തെ ബി.സി.സി.പി.എന്‍/സി.സി.സി.പി.എന്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം.
(adsbygoogle = window.adsbygoogle || []).push({});
പ്രായപരിധി 2025 ജൂണ്‍ 27 ല്‍ 40 വയസ് കവിയരുത്. യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ജില്ലാ പ്രോഗ്രാം മാനേജര്‍ ഓഫീസ്, നാഷണല്‍ ആയുഷ് മിഷന്‍, ജില്ല മെഡിക്കല്‍ ഓഫീസ്, ഇന്‍ഡ്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ ആശ്രാമം 691002 വിലാസത്തില്‍ ജൂലൈ 11നകം ലഭ്യമാക്കണം. അപേക്ഷാ ഫോം www.nam.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0474 2082261.
Now loading...