
പുന്നയൂര്‍ക്കുളം : പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ മന്ദലാംകുന്നില്‍ ചക്കോലയില്‍ റോഡ്, എ.കെ.ജി റോഡ് എന്നിവിടങ്ങളില്‍ ദിവസങ്ങളായി വെള്ളക്കെട്ടിൽ. 30 ലധികം വീടുകൾ വെള്ളക്കെട്ടിലായി. നാഷണല്‍ ഹൈവേ നിര്‍മ്മാണത്തിലെ അപാകതയാണ് വെള്ളക്കെട്ടിനു കാരണം. രണ്ടു എഞ്ചിൻ വെച്ച് വെള്ളം അടിച്ചു കളയുന്നുണ്ടെങ്കിലും വെള്ളക്കെട്ടിനു യാതൊരു കുറവുമില്ല. വെള്ളക്കെട്ട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജാസ്മിന്‍ ഷഹീര്‍ എന്‍.കെ അക്ബര്‍ എം.എല്‍.എ ക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതിനെ തുടർന്ന് വെള്ളക്കെട്ടിനു പരിഹാരം കാണാൻ എം.എല്‍.എയുടെയും കളക്ടറുടെയും സാന്നിദ്ധ്യത്തില്‍ നാഷണല്‍ […]