കാഞ്ഞാണി : മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ ആര്യാടൻ ഷൗക്കത്തിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് ആഹ്ലാദ പ്രകടനം നടത്തി. കാഞ്ഞാണി പാർട്ടി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രകടനം കാഞ്ഞാണി നഗരം ചുറ്റി പ്രകടനം നടത്തി.തുടർന്ന് നടന്ന യോഗം ഡിസിസി ജനറൽ സെക്രട്ടറി വി. ജി അശോകൻ ഉദ്ഘാടനം ചെയ്തു, ഡിസിസി സെക്രട്ടറി കെ കെ ബാബു മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം. വി അരുൺ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ റോബിൻ വടക്കേതല, ടോളി വിനീഷ്, ടോണി അത്താണിക്കൽ, പുഷ്പ വിശ്വംഭരൻ, ജിഷ സുരേന്ദ്രൻ,ൻ. ഒ പോൾ, ജോസഫ് പള്ളി കുന്നത്ത്, സ്റ്റീഫൻ നീലങ്കാവിൽ,എം. പി സുഭാഷ്, ഇന്ദിര ഉത്തമൻ, സത്യദേവൻ കളരിക്കൽ, ബാബു കുന്നത്തുള്ളി, കിഷോർ കുമാർ, സജീവൻ വലിയപറമ്പിൽ,ആർ പീതാംബരൻ, ഈനാശു കാരമുക്ക് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
The post നിലമ്പൂരിലെ വിജയം: കാഞ്ഞാണിയിൽ കോൺഗ്രസ് ആഹ്ലാദ പ്രകടനം നടത്തി. appeared first on News One Thrissur.