May 6, 2025
Home » നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം: പത്തനംതിട്ടയിൽ വിദ്യാർത്ഥി കസ്റ്റഡിയിൽ

തിരുവനന്തപുരം: നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം നടത്തിയ വിദ്യാർഥി പിടിയിൽ. പത്തനംതിട്ട തൈക്കാവ് വിഎച്ച്എസ് എസിലാണ്  സംഭവം. വ്യാജ ഹാൾ ടിക്കറ്റുമായി എത്തിയ വിദ്യാർഥിയെ ആണ് പിടികൂടിയത്. തിരുവനന്തപുരത്തെ മറ്റൊരു വിദ്യാർഥിയുടെ പേരിലുള്ള ഹാൾ ടിക്കറ്റാണ് ഈ വിദ്യാർത്ഥി ഉപയോ​ഗിച്ചത്. ഹാൾടിക്കറ്റ് പരിശോധനയിൽ തട്ടിപ്പ് കണ്ടെത്തിയ അധികൃതർ ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.  വിദ്യാർഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം ഹാൾടിക്കറ്റ് സംഘടിപ്പിച്ചു നൽകിയത് നെയ്യാറ്റിൻകരയിലെ ഒരു അക്ഷയ സെന്ററിൽ നിന്നാണെന്ന് വിദ്യാർത്ഥി പറഞ്ഞു. ഈ അക്ഷയ കേന്ദ്രത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

എസ്എസ്എൽസി പരീക്ഷാഫലം: വേഗത്തിൽ അറിയാനുള്ള ലിങ്കുകൾ ഇതാ

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് 9ന് പ്രഖ്യാപിക്കും. പിആർഡി ചേമ്പറിൽ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. ഉച്ചയ്ക്ക് 2 മണിക്കാണ് ഫലം പ്രഖ്യാപിക്കുക എന്ന് സൂചനയുണ്ട്. കൃത്യമായ സമയം വിദ്യാഭ്യാസ വകുപ്പ് ഉടൻ പുറത്തുവിടും. മന്ത്രിയുടെ ഫലപ്രഖ്യാപനത്തിന് ശേഷം വിവിധ വെബ്സൈറ്റുകളിൽ ഫലം പ്രസിദ്ധീകരിക്കും. ഫലപ്രഖ്യാപനം തുടങ്ങി ഒരു മണിക്കൂറിന് ശേഷമാണ് വെബ്സൈറ്റുകൾ വഴി ഫലം പരിശോധിക്കുവാൻ കഴിയുക. http://results.kite.kerala.gov.in/, http://sslcexam.kerala.gov.in, http://keralapareekshabhavan.kerala.gov.in, https://prd.kerala.gov.in/ തുടങ്ങിയ വിവിധ വെബ്സൈറ്റുകൾ വഴി ഫലം അറിയാം. വിദ്യാർത്ഥികൾക്ക് റോൾ നമ്പറും ജനനത്തീയതിയും നൽകി ഫലം പരിശോധിക്കാം. 2025 ഓൺലൈനായി ഡൗൺലോഡ് ചെയ്യാം . കേരള ഡിജിലോക്കർ വഴിയും എസ്എംഎസ് വഴിയും ഫലം അറിയാനുള്ള സൗകര്യം ഇണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *