Now loading...
ഇന്ത്യൻ ഓഹരി വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 158.32 പോയിന്റ് അഥവാ 0.19 ശതമാനം ഉയര്‍ന്ന് 82,055.11 ലും നിഫ്റ്റി 72.45 പോയിന്റ് അഥവാ 0.29 ശതമാനം ഉയര്‍ന്ന് 25,044.35 ലും ക്ലോസ് ചെയ്തു.
സെൻസെക്സ് ഓഹരികൾ ( Top Gainers, Losers )
സെൻസെക്സ് ഓഹരികളിൽ പവർ ഗ്രിഡ്, ട്രെന്റ്, എൻടിപിസി, മാരുതി, എച്ച്‌സിഎൽ ടെക്, ഭാരത് ഇലക്ട്രോണിക്‌സ് എന്നിവ ഇടിവ് രേഖപ്പെടുത്തി. അതേസമയം അദാനി പോർട്ട്‌സ്, ടാറ്റ സ്റ്റീൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, അൾട്രാടെക് സിമന്റ്, ബജാജ് ഫിൻസെർവ്, ടൈറ്റൻ എന്നിവ നേട്ടമുണ്ടാക്കി.
സെക്ടര്‍ സൂചിക
സെക്ടര്‍ സൂചികകളിൽ നിഫ്റ്റി മീഡിയ,ഓയിൽ & ഗ്യാസ് എന്നിവ ഒഴികെ മറ്റെല്ലാ മേഖലാ സൂചികകളും ഇന്ന് നേട്ടമുണ്ടാക്കി. നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക 1.5 ശതമാനവും നിഫ്റ്റി മെറ്റൽ 1 ശതമാനവും നേട്ടമുണ്ടാക്കി. നിഫ്റ്റി ബാങ്ക്, ഓട്ടോ, പ്രൈവറ്റ് ബാങ്ക്, കൺസ്യൂമർ ഡ്യൂറബിൾസ് എന്നിവ 0.7 – 1 ശതമാനം വരെ ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.56 ശതമാനവും സ്മോൾക്യാപ് സൂചിക 0.71 ശതമാനവും ഉയർന്നു.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ, ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാനിലെ നിക്കി 225 സൂചിക, ഷാങ്ഹായുടെ എസ്‌എസ്‌ഇ കോമ്പോസിറ്റ് സൂചിക, ഹോങ്കോങ്ങിന്റെ ഹാങ് സെങ് എന്നിവ ഉയർന്ന നിലയിൽ ക്ലോസ് ചെയ്തു. യൂറോപ്യൻ വിപണികൾ നേട്ടത്തോടെ വ്യാപാരം നടത്തി. യുഎസ് വിപണികൾ തിങ്കളാഴ്ച പോസിറ്റീവ് ടെറിട്ടറിയിൽ അവസാനിച്ചു.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ വില 3.20 ശതമാനം ഇടിഞ്ഞ് ബാരലിന് 69.13 യുഎസ് ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 75 പൈസ ഉയർന്ന് 86.03 ൽ ക്ലോസ് ചെയ്തു.
Jobbery.in
Now loading...