Now loading...
മനു സ്വരാജ് സംവിധാനം ചെയ്ത ചിത്രമാണ് പടക്കളം. ഒരു ഫാന്റസി കോമഡി ചിത്രമായി ഒരുങ്ങിയ പടക്കളത്തിന് മികച്ച പ്രതികരണമായിരുന്നു തിയേറ്ററിലും ഒടിടിയിലും ലഭിച്ചത്. ഫ്രൈഡേ ഫിലിം ഹൗസാണ് ചിത്രം നിർമ്മിച്ചത്. സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ, സന്ദീപ് പ്രദീപ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സിനിമയുടെ വിജയത്തിലും സിനിമയ്ക്ക് നേരെ വന്ന വിമർശനത്തിനും മറുപടി നൽകിയിരിക്കുകയാണ് പ്രൊഡ്യൂസറും നടനുമായ വിജയ് ബാബു. ‘അൺപോപ്പുലർ ഒപീനിയൻസ് മലയാളം’ എന്ന ഗ്രൂപ്പിലാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്. സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ എന്നതിനും വിജയ് ബാബു മറുപടി നൽകിയിട്ടുണ്ട്. സിനിമയിൽ ലിജോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇഷാൻ ശൗക്കത്ത് എന്ന യുവനടന് നിരവധി ട്രോളുകൾ ലഭിച്ചിരുന്നു.
Also Read: ‘ചാന്തുപൊട്ട്’ കാരണം വേദനിച്ചവരോട് ക്ഷമ ചോദിക്കുന്നു’: തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം
ചിത്രത്തിലെ ക്ലൈമാക്‌സ് പോർഷനിൽ ഇഷാൻ ക്ലാസിക്കൽ ഡാൻസ് ചെയ്യുന്നുണ്ട്. ഇതിനെതിരെയാണ് ട്രോളുകൾ ലഭിച്ചത്. എന്നാൽ ഈ യുവനടൻ ഒരു ക്ലാസിക്കൽ ഡാൻസറല്ലെന്നും എന്നാൽ കഥാപാത്രത്തിന്റെ പൂർണതക്ക് വേണ്ടി അദ്ദേഹം രണ്ട് ദിവസം പരിശീലിക്കുകയായിരുന്നുവെന്നും വിജയ് ബാബു പറഞ്ഞു.
ഈ പോസ്റ്റിന് താഴെയാണ് ഒരു ആരാധകൻ പടക്കളം സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യം ചോദിച്ചത്. ‘ഉണ്ടാവില്ല. പക്ഷെ കഥാപാത്രങ്ങൾ ഫ്രൈഡേ യൂണിവേഴ്സിന്റെ ഭാഗമാണ്. അവർ എപ്പോൾ വേണമെങ്കിലും തിരിച്ചു വരാം’ എന്നാണ് വിജയ് ബാബു നൽകിയിരിക്കുന്ന മറുപടി.
The post പടക്കളത്തിൻ്റെ രണ്ടാം ഭാഗം ഉണ്ടാവില്ല, പക്ഷെ ആ കഥാപാത്രങ്ങൾ തിരിച്ചുവന്നേക്കാം; വിജയ് ബാബു appeared first on Express Kerala.
Now loading...