Now loading...
താരിഫ് യുദ്ധം വീണ്ടും ശക്തമാക്കാനൊരുങ്ങി ഡൊണാള്‍ഡ് ട്രംപ്. ഇതിന്റെ ഫലമായി സ്വര്‍ണവിപണി കുതിക്കുകയാണ്. അന്താരാഷ്ട്രതലത്തില്‍ ഉണ്ടായ വില വ്യത്യാസങ്ങള്‍ സംസ്ഥാനത്തും പ്രതിഫലിക്കുന്നു. ഒരു ദിവസത്തെ ഇടവേളക്കുശേഷം വീണ്ടും സ്വര്‍ണവില കുതിച്ചു.
ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 8950 രൂപയായി ഉയര്‍ന്നു. പവന് 71600 രൂപയുമായി.
18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് ഉയര്‍ന്നിട്ടുണ്ട്. ഗ്രാമിന് 25 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഗ്രാമിന് 7340 രൂപയിലാണ് ഇന്നത്തെ വ്യാപാരം. അതേസമയം വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 109 രൂപയായി തുടരുന്നു.
എന്നാല്‍ ശനിയാഴ്ച സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നിരുന്നു.
ആഗോളതലത്തില്‍ വ്യാപാര യുദ്ധം കൂടുതല്‍ രൂക്ഷമാക്കുന്ന ട്രംപിന്റെ പ്രസ്താവനകള്‍ സ്വര്‍ണവിപണിയെ ബാധിച്ചു. ചില ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുമെന്ന ട്രംപിന്റെ പ്രസ്താവന വ്യാപാര ലോകത്തെ പിടിച്ചു കുലുക്കി. താരിഫ് യുദ്ധം വീണ്ടും രൂക്ഷമാക്കാനൊരുങ്ങുകയാണ് യുഎസ് പ്രസിഡന്റ്. ചൈനയുമായി യുഎസ് കൊമ്പുകോര്‍ക്കുന്നതും വിപണിയെ ബാധിക്കുന്നു.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3289 ഡോളറില്‍ നിന്ന് 3314 ഡോളറിലേക്ക് ഉയര്‍ന്ന സാഹചര്യത്തിലാണ് സ്വര്‍ണത്തിന് സംസ്ഥാനത്തും വില വര്‍ധിച്ചത്.
Jobbery.in
Now loading...