പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് ഹോം ഗാർഡ് ആവാൻ അവസരം

This job is posted from outside source. please Verify before any action

കോട്ടയം ജില്ലയിലേക്ക് ഹോം ഗാര്‍ഡുകളെ നിയമിക്കുന്നതിന് ജില്ല ഫയര്‍ ഓഫീസറുടെ കാര്യാലയം അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. താല്‍പര്യമുള്ളവര്‍ ജൂണ്‍ 30ന് മുന്‍പായി ജില്ല കാര്യാലയത്തില്‍ അപേക്ഷ നല്‍കണം.

പ്രായം 35 വയസ് മുതല്‍ 58 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത: പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത ഉള്ളവരായിരിക്കണം.

സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. ശാരീരികമായി ഫിറ്റായിരിക്കണം.

ആര്‍മി, നേവി, എയര്‍ ഫോഴ്‌സ് തുടങ്ങിയ സേനകളില്‍നിന്നോ, ബിഎസ്എഫ്, സിആര്‍പിഎഫ്, സിഐഎസ്എഫ്, എന്‍എസ്ജി, എസ്എസ്ബി, അസം റൈഫിള്‍സ് തുടങ്ങിയ അര്‍ദ്ധ സൈനിക സേനകളില്‍നിന്നോ, കേരളാ പോലീസ്, ഫയര്‍ ഫോഴ്‌സ്, ഫോറസ്റ്റ്, എക്സൈസ്, ജയില്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നോ വിരമിച്ചവരായിരിക്കണം.

തെരഞ്ഞെടുപ്പ് കായിക ക്ഷമത പരീക്ഷ വിജയിക്കുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്ന് പ്രായം കുറഞ്ഞവര്‍ക്ക് മുന്‍ഗണന നല്‍കി റാങ്ക് പട്ടിക തയ്യാറാക്കി. അതില്‍ നിന്ന് യോഗ്യതക്കനുസരിച്ച് നിയമനങ്ങള്‍ നടത്തും.

താല്‍പര്യമുള്ളവര്‍ 0481 256 7442 എന്ന നമ്പറില്‍ വിളിച്ച് അപേക്ഷയുടെ വിശദവിവരങ്ങള്‍ അറിയുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30 വൈകീട്ട് അഞ്ച് മണി. അപേക്ഷ ഫോമിനും, കൂടുതല്‍ വിവരങ്ങള്‍ക്കുമായി കോട്ടയം ജില്ല ഫയര്‍ ഓഫീസുമായും ബന്ധപ്പെടാം

ജലനിധിയിൽ ജോലി നേടാൻ അവസരം

കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്റ് സാനിറ്റേഷന്‍ ഏജന്‍സിയിൽ അവസരങ്ങൾ

കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്റ് സാനിറ്റേഷന്‍ ഏജന്‍സി (KRWSA) (ജലനിധി)യില്‍ ജോലി നേടാന്‍ അവസരം. ഡയറക്ടര്‍ തസ്തികയിലാണ് പുതിയ റിക്രൂട്ട്‌മെന്റ്. ആകെ 01 ഒഴിവാണുള്ളത്. താല്‍പര്യമുള്ളവര്‍ ജൂണ്‍ 13ന് മുന്‍പായി അപേക്ഷ നല്‍കണം. 

കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്റ് സാനിറ്റേഷന്‍ ഏജന്‍സി (ജലനിധി)യില്‍ ഡയറക്ടര്‍ (ടെക്‌നിക്കല്‍) റിക്രൂട്ട്‌മെന്റ്. ആകെ ഒരു ഒഴിവാണുള്ളത്. താല്‍ക്കാലിക കരാര്‍ നിയമനമാണ് ഇപ്പോള്‍ നടക്കുക. 

കേരളത്തില്‍ തിരുവനന്തപുരത്തു  ആയിരിക്കും നിയമനം. പ്രായപരിധി : 58 വയസിന് താഴെ പ്രായമുള്ളവരായിരിക്കണം. പ്രായം 01.05.2025 അടിസ്ഥാനമാക്കി കണക്കാക്കും. 

യോഗ്യത : ബിടെക് (സിവില്‍ എഞ്ചിനീയറിങ്) പാസായിരിക്കണം. 

സിവില്‍ എഞ്ചിനീയറിങ് പ്രവൃത്തികളില്‍ കുറഞ്ഞത് 12 വര്‍ഷത്തെ പരിചയം ആവശ്യമാണ്. വാട്ടര് സപ്ലൈ, സാനിറ്റേഷന്‍, സീവറേജ് പ്രോജക്ടുകളുടെ ഡിസൈനിങ്ങിലും നടപ്പാക്കലിലും പരിചയം വേണം. 

ജലിനിധി പദ്ധതിയില്‍ മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. 

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ശമ്പളമായി 73,500 രൂപ ലഭിക്കും.

താല്‍പര്യമുള്ളവര്‍ ജലനിധിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യുക. പൂരിപ്പിച്ച അപേക്ഷ വിദ്യാഭ്യാസം, പ്രായം, ജാതി, പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ അറ്റസ്റ്റ് ചെയ്ത് അയക്കണം.

വിലാസം: ദി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്റ് സാനിറ്റേഷന്‍ ഏജന്‍സി (KRWSA), 2nd ഫ്‌ളോര്‍, പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ്, ജലഭവന്‍ കാമ്പസ്, വെള്ളയമ്പലം, തിരുവനന്തപുരം- 695033 

https://jalanidhi.kerala.gov.in/

Leave a Reply

Your email address will not be published. Required fields are marked *