പരിസ്ഥിതി വിഷയത്തിൽ പോലും ഗവർണ്ണർ രാഷ്ട്രീയം കളിക്കുന്നു – കെ. പ്രകാശ് ബാബു.

അന്തിക്കാട്: പരിസ്ഥിതി വിഷയത്തിൽ പോലും ഗവർണ്ണർ രാഷ്ട്രീയം കളിക്കുന്നതായി
സി പി ഐ ദേശീയ എക്സികൂട്ടീവ് അംഗം കെ പ്രകാശ് ബാബു പറഞ്ഞു.
സി പി ഐ നൂറാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി
നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുറ്റിച്ചൂരിൽ സംഘടിപ്പിച്ച
പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.നിയമസഭ പാസാക്കിയ ബില്ലുകൾ ഓപ്പിടാതെ മാസങ്ങളോളം നീട്ടികൊണ്ടു പോയതിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീകോടതിയിൽ പോവുകയും ജനപ്രധിനിധ്യ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ ഗവർണ്ണറായാലും പ്രസിഡൻ്റായാലും ഒപ്പിടണമെന്ന് വിധി വന്നിട്ടും അത് അംഗീകരിക്കാൻ ബിജെപിയും അവർ നിയന്ത്രിക്കുന്ന ഗവർണ്ണർമാരും ഇനിയും തയ്യാറായിട്ടില്ലെന്നും പ്രകാശ് ബാബു കുട്ടിച്ചേർത്തു. കമ്മ്യൂണിസ്റ്റ് മുക്ത ഭാരതമാണ് മോദിയുടെ ലക്ഷ്യം.മാവോവാദികളുടെ പേര് പറഞ്ഞ് വ്യാജ ഏറ്റുമുട്ടൽ ഉണ്ടാക്കി രാജ്യത്തെ പട്ടികജാതിക്കാരെയും ഗോത്രവർഗ്ഗക്കാരെയും കൊന്നൊടുക്കുകയാണ് നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര സർക്കാരെന്നും പ്രകാശ് ബാബു പറഞ്ഞു.

കേരളത്തിൻ്റെ മുഖഛായ മാറ്റിമറിച്ചത് കേരളത്തിൽ ബാലറ്റിലൂടെ അധികാരത്തിൽ വന്ന സിപിഐ ഭരണകൂടവും പിന്നീട് സി അച്ചുതമേനോൻ്റെ നേതൃത്വത്തിൽ വന്ന ജനകീയ മുന്നണിയാണെന്നും പ്രകാശ് ബാബു പറഞ്ഞു. ഇന്ത്യയിൽ മാതൃക രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന രാജ്യത്താകമാനം വേരുകളുള്ള ഇടതുപക്ഷ പ്രസ്ഥാനം സി പി ഐ ആണെന്നും പ്രകാശ് ബാബു പറഞ്ഞു.
ജന്മശതാപ്തി സമ്മേളനത്തിൻ്റെ ഭാഗമായി 25 പൂർവ്വകാല നേതാക്കളുടെ സ്മൃതി ജാഥകൾ വൈകീട്ട് വാളമുക്ക് സെൻ്ററിൽ കേന്ദ്രീകരിച്ച് റെഡ് വളണ്ടിയർ മാർച്ചിൻ്റെ അകമ്പടിയോടെ പ്രകടനമായി കോക്കാമുക്ക് സെൻ്ററിൽ പൊതുസമ്മേളനം തുടങ്ങിയത്.
സി പി ഐ സംസ്ഥാന കൗൺസിൽ അംഗം വി എസ് സുനിൽകുമാർ അധ്യക്ഷനായി. ദേശീയ കൗൺസിൽ അംഗം കെ.പി രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്, ടി.ആർ രമേഷ്കുമാർ,സി സി മുകുന്ദൻ എം എൽ എ, ഷീല വിജയകമാർ, ഷീന പറയങ്ങാട്ടിൽ, കെ.പി സന്ദീപ്,
ഗീതാ ഗോപി, സി ആർ മുരളിധരൻ,
കെ എം കിഷോർകുമാർ
എന്നിവർ സംസാരിച്ചു. മുറ്റിച്ചൂരിൽ സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 100ാം വാർഷിക ആഘോഷം പൊതു സമ്മേളനം സി പി ഐ ദേശീയ എക്സിക്യുട്ടിവ് അംഗം കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യുന്നു

The post പരിസ്ഥിതി വിഷയത്തിൽ പോലും ഗവർണ്ണർ രാഷ്ട്രീയം കളിക്കുന്നു – കെ. പ്രകാശ് ബാബു. appeared first on News One Thrissur.

Leave a Reply

Your email address will not be published. Required fields are marked *