പഴുവിൽ : പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന ദൈവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ആഘോഷിച്ചു. രാവിലെ വിശുദ്ധ കുർബാന, കൂട് തുറക്കൽ, ആഘോഷമായ പാട്ടുകുർബാന, ലദീഞ്ഞ്, നൊവേന, പള്ളിചുറ്റി പ്രദക്ഷിണം, ബാന്റ് വാദ്യം, നേർച്ച ഊട്ട് എന്നിവ ഉണ്ടായിരുന്നു.
രാവിലെ നടന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനക്ക് ചെന്നായ്പ്പാറ തിരുഹൃദയാശ്രമം ഡയറക്ടർ റവ. ഫാ. ജോഷി കണ്ണമ്പുഴ മുഖ്യകാർമികത്വം വഹിച്ചു. കൊട്ടേക്കാട് ഫൊറോന ദൈവാലയത്തിലെ അസി. വികാരി ഫാ. മിഥുൻ ചുങ്കത്ത് തിരുനാൾ സന്ദേശം നൽകി. പഴുവിൽ ഫൊറോന ദൈവാലയത്തിലെ അസി. വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ സഹകാർമികത്വം വഹിച്ചു.
ഫൊറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെൻ്റ് ചെറുവത്തൂർ, അസിസ് വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ, ട്രസ്റ്റിമാരായ ടിന്റോ ജോസ്, ഡിനോ ദേവസ്സി, ആന്റോ മേയ്ക്കാട്ടുകുളം, അനിൽ ആന്റണി, തിരുനാൾ കൺവീനർ റിനോയ് ജോൺസൺ, അന്തോണി നാമധാരികൾ, തിരുനാൾ കമ്മറ്റി അംഗങ്ങൾ, കെ.സി.വൈ.എം, ജീസസ് യൂത്ത്, സി.എൽ.സി എന്നീ യുവജന സംഘടകൾ, സെന്റ് ആന്റണീസ് കുടുംബ കൂട്ടായ്മ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി
The post പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന ദൈവാലയത്തിൽ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ആഘോഷിച്ചു appeared first on News One Thrissur.