പഴുവിൽ : പഴുവിൽ സെന്റ് ആന്റണീസ് ഫൊറോനാ ദൈവാലയത്തിൽ വിശുദ്ധ അന്തോണീസിന്റെ തിരുനാളിന് കൊടിയേറി. രാവിലെ നടന്ന വിശുദ്ധ കുർബ്ബാനക്ക് ശേഷം ഫൊറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെൻ്റ് ചെറുവത്തൂർ കോടിയേറ്റം നിർവഹിച്ചു.
ജൂൺ 13 നാണ് തിരുനാൾ. തിരുനാൾ ദിനമായ ജൂൺ 13 ന് രാവിലെ 6 ന് വിശുദ്ധ കുർബാന, 10 ന് ലദീഞ്ഞ്, നൊവേന, ആഘോഷമായ പാട്ടുകുർബാന, പള്ളി ചുറ്റി പ്രദക്ഷിണം, ബാന്റ് വാദ്യം, ഉച്ചയ്ക്ക് 1:30 വരെ നേർച്ച ഊട്ട് എന്നിവ ഉണ്ടായിരിക്കും.
ഫൊറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെൻ്റ് ചെറുവത്തൂർ, അസി. വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ, ട്രസ്റ്റിമാരായ ടിന്റോ ജോസ്, ഡിനോ ദേവസ്സി, ആന്റോ മേയ്ക്കാട്ടുകുളം, അനിൽ ആന്റണി, തിരുനാൾ കൺവീനർ റിനോയ് ജോൺസൺ, അന്തോണി നാമധാരികൾ, തിരുനാൾ കമ്മറ്റി അംഗങ്ങൾ, കെ.സി.വൈ.എം, ജീസസ് യൂത്ത്, സി.എൽ.സി എന്നീ യുവജന സംഘടകൾ, സെന്റ് ആന്റണീസ് കുടുംബ കൂട്ടായ്മ തുടങ്ങിയവർ നേതൃത്വം നൽകി.
The post പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ തിരുനാളിന് കൊടിയേറി appeared first on News One Thrissur.