പാലക്കാട്: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശിനിക്ക് നിപയെന്ന് സ്ഥിരീകരിച്ചു. പൂണെ വൈറോളജി ലാബിലെ പരിശോധന ഫലം പുറത്തുവന്നതോടെയാണ് നിപ സ്ഥിരികരണം . പാലക്കാട് നാട്ടുകൽ സ്വദേശിനിയായ 38കാരിയാണ് ചികിത്സയിലുള്ളത്. ഇവരുടെ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
രോഗത്തിന്റെ ഉറവിടം വ്യക്തമല്ലെന്നാണ് വിവരം. പാലക്കാട് തച്ചനാട്ടുകര പഞ്ചായത്തിലെ നാല് വാർഡുകൾ കണ്ടെയ്ൻമെന്റ്റ് സോണാക്കി. 7,8,9,11 വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണുകളാക്കിയത്. രോഗിയുമായി സമ്പർക്കമുണ്ടായവരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നേരത്തെ നിർദേശം നൽകിയിരുന്നു. ഇവരെ നിരീക്ഷിച്ചുവരികയാണ്.
The post പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; തച്ചനാട്ടുകര പഞ്ചായത്തിലെ 4 വാർഡുകൾ കണ്ടെയ്മെൻ്റ് സോണാക്കി. appeared first on News One Thrissur.