
ചാവക്കാട് : പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രത്തിലെ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന ഊട്ട് തിരുനാൾ ഭക്തിസാന്ദ്രം. മാർതോമാശ്ലീഹായിൽ നിന്നും വിശ്വാസം സ്വീകരിച്ച് ക്രൈസ്തവ വിശ്വാസത്തിന് ധീര സാക്ഷികൾ ആകുവാൻ നമ്മൾ ഏവരും സന്നദ്ധരായിരിക്കണമെന്ന് പിതാവ് ഉദ്ബോധിപ്പിച്ചു. അരലക്ഷത്തോളം ഭക്തജനങ്ങൾ നേർച്ച ഊട്ടിൽ പങ്കെടുത്തു. വ്യാഴാഴ്ച രാവിലെ 6: 30ന്റെ അസി.വികാരി റവ.ഫാ ക്ലിന്റ് പാണെങ്ങാടൻ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയോടുകൂടി ആഘോഷങ്ങൾക്കു തുടക്കമായി. തുടർന്ന് ലദീഞ്ഞ്, നൊവേന, തളിയകുളകരയിൽ നിന്നും കോടിയേറ്റ പ്രദക്ഷണം എന്നിവ […]