Now loading...
മെഗാസ്റ്റാർ മമ്മൂട്ടിയുടെ വ്യത്യസ്തമായ പ്രകടനം പ്രതീക്ഷിക്കപ്പെടുന്ന ചിത്രമാണ് ജിതിൻ ജെ ജോസ് സംവിധാനം ചെയ്യുന്ന ‘കളങ്കാവൽ’. ചിത്രത്തിൽ നെഗറ്റീവ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്ഡേറ്റാണ് ശ്രദ്ധ നേടുന്നത്. കളങ്കാവലിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് എഡിറ്റിംഗ് ടൈം എന്ന് കുറിച്ചു കൊണ്ട് അസോസിയേറ്റ് ഡയറക്ടർ ആഷിഖ് സൽമാൻ സ്റ്റോറി പങ്കിട്ടിരിക്കുകയാണ്. സ്റ്റോറിയിൽ സംവിധായകനെയും എഡിറ്റർ പ്രവീൺ പ്രഭാകറിനെയും ടാഗ് ചെയ്യുകയും ചെയ്തിട്ടുമുണ്ട്.
ഇതോടെ സിനിമയുടെ ടീസർ, ട്രെയ്ലർ എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ റിലീസ് ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അതേസമയം സിനിമ ഓഗസ്റ്റിലാകും റിലീസ് ചെയ്യുക എന്നും റിപ്പോർട്ടുകളുണ്ട്. നിരവധി യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കളങ്കാവൽ ഒരുക്കിയിരിക്കുന്നത് എന്ന് സംവിധായകൻ ജിതിൻ കെ ജോസ് പറഞ്ഞിരുന്നു.
Also Read: എത്ര കണ്ടാലും മടുക്കില്ല, മോഹൻലാലിന്റെ ആ പടം റി റിലീസ് ചെയ്യണം; ഒമർ ലുലു
ഒന്നിൽ കൂടുതൽ സംഭവങ്ങൾ പ്രചോദനമാകുന്നുണ്ടെങ്കിലും ഈ ചിത്രം തീർത്തും ഫിക്ഷണൽ സ്വഭാവത്തിലാണ് കഥ പറയുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് ഈ പുതിയ ചിത്രം. വിനായകനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത്. മുജീബ് മജീദ് ആണ് സംഗീത സംവിധാനം. ഫൈസല്‍ അലി ഛായാഗ്രഹണം.
The post പുതിയ അപ്ഡേറ്റുമായി കളങ്കാവൽ ടീം; പ്രതീക്ഷയോടെ ആരാധകർ appeared first on Express Kerala.
Now loading...