May 7, 2025
Home » പുത്തൻ ഗിഗ് സ്കൂട്ടറുമായി ഓല; വില വെറും 39,999 രൂപ Jobbery Business News

ഇന്ത്യയിലെ മുൻനിര ഇലക്‌ട്രിക് സ്കൂട്ടർ ബ്രാൻഡായ ഓല ഇലക്ടിക്കിന്റെ ഏറ്റവും വിലക്കുറഞ്ഞ സ്കൂട്ടർ നിരത്തിലിറങ്ങി. ഓല ഗിഗ് എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനത്തിന് വെറും 39,999 രൂപ മാത്ര വിലയുള്ളൂ. മാത്രവുമല്ല, ഒറ്റചാർജിൽ 112 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും.

ഓല ഗിഗ്ലോ-സ്പീഡ് ഇലക്‌ട്രിക് സ്കൂട്ടറാണ്. അതുകൊണ്ടുതന്നെ ഇത് ഓടിക്കാൻ ഡ്രൈവിംഗ് ലൈസന്‍സോ രജിസ്ട്രേഷനോ ആവശ്യമില്ല. മണിക്കൂറിൽ 25 കിലോമീറ്റർ വേഗമുള്ള ഈ വാഹനം നഗരയാത്രകൾക്കും ചെറിയ യാത്രകൾക്കും മികച്ചതാണ്. വിദ്യാർഥികൾക്കും  മുതിർന്ന പൗരന്മാർക്കും ഒരേപോലെ ഉപയോഗിക്കാൻ പറ്റിയ രീതിയിലാണ് ഓല ഗിഗ്നിർമിച്ചിരിക്കുന്നത്. ഫുഡ് ഡെലിവറി പോലുള്ള ജോലികൾ ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് ഓല വാഹനം വിപണിയിലിറക്കിയിരിക്കുന്നത്. വിലക്കുറവാണെങ്കിലും ഗിഗിന്‍റെ പ്രകടനത്തിൽ ഒട്ടും കുറവ് വരുത്തിയിട്ടില്ല ഓല.

1.5കിലോവാട്ട് ലിഥിയം-അയണ്‍ ബാറ്ററിയും 250 വാട്ട് മോട്ടറുമാണ് വാഹനത്തിന് കരുത്ത് പകരുന്നത്. പോർട്ടബിൾ ബാറ്ററിയോ‌ട് കൂടിയതും അതിവേഗ ചാർജിംഗ് സൗകര്യമുള്ളതുമാണ് ഗിഗ്. ഡിജിറ്റൽ ഡിസ്പ്ലേ, ആന്‍റി-തെഫ്റ്റ് അലാറം, പുഷ് ബട്ടണ്‍ സ്റ്റാർട്ട്, മൊബൈൽ ചാർജിംഗ് പോർട്ട്, ലഗേജ് ട്രേ എന്നിവ ഓലസ്കൂട്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *