
പുന്നയൂർ: പഞ്ചായത്തിൽ നടന്ന വിവിധ പദ്ധതികളിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എച്ച് റഷീദ് ആവശ്യപ്പെട്ടു. യു.ഡി.എഫ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടാറിങ് കഴിഞ്ഞ റോഡുകൾ ആഴ്ച്ചകൾക്കകം പൊളിഞ്ഞത് ഈ അഴിമതിയുടെ ഭാഗമാണ്. മഴക്കെടുതിയിൽ വീടുകളിൽ വെള്ളം കയറിയ പാവപ്പെട്ട ജനങ്ങൾക്ക് പഞ്ചായത്തിൽ ക്യാമ്പ് അനുവദിക്കാതിരുന്നത് പ്രസിഡന്റിന്റെ ധിക്കാരമാണ്. തീരദേശവാസികൾക്ക് പട്ടയവും, വീടിന് നമ്പറും അനുവദിക്കുമെന്ന് […]