പൂട്ടിയിട്ട വാതിൽ കുത്തിതുറന്ന് മോഷണം നടത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.

ചേർപ്പ് : പാലക്കൽ സ്വദേശിനിയുടെ വീട്ടിലെ ബാൽക്കണിലുള്ള പൂട്ടിയിട്ട വാതിൽ കുത്തിതുറന്ന് മോഷണം നടത്താൻ ശ്രമിച്ചതിന് ചേർപ്പ് പോലീസ് സ്റ്റേഷനിൽ 03-06-2025 തിയ്യതി കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലെ പ്രതിയായ തൃശ്ശൂർ കണ്ടാണശ്ശേരി അരിയന്നൂർ സ്വദേശി പണ്ടാരപറമ്പിൽ വീട്ടിൽ ഷനജ് 30 വയസ് എന്നയാളെയാണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

മോഷണ ശ്രമം നടന്ന വീട്ടിൽ നിന്ന് ഒരു മൊബൈൽ ഫോൺ ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷനജിനെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം ഷനജിനെ കോടതിയൽ ഹാജരാക്കും.

ഷനജിന് നെടുപുഴ, കുന്നംകുളം, പീച്ചി, ഗുരുവായൂർ പോലീസ് സ്റ്റേഷനുകളിലായി മയക്ക് മരുന്ന് വിൽപനക്കായി കൈവശം സൂക്ഷിച്ചതിനുള്ള 2 കേസുകളും, മയക്കുമരുന്ന് ഉപയോഗിച്ചതിനുള്ള 2 കേസുകളും, ലഹരിക്കടിമപ്പെട്ട് പൊതുജന ശല്യമുണ്ടാക്കിയ ഒരു കേസും അടക്കം 5 ക്രിമിനൽ കേസുകളുണ്ട്.

ചേർപ്പ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രദീപൻ.ടി.ബി, എസ്.സി.പി.ഒ മാരായ സിന്റി.കെ.എൽ, അനീഷ്. അജിത്ത്.സി.എസ്, സി.പി.ഒ സുനിൽകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *