പെരിങ്ങോട്ടുകര : ജലജീവൻ പദ്ധതിയുടെ ഭാഗമായി പൊളിച്ച പെരിങ്ങോട്ടുകര – കാഞ്ഞാണി റോഡിന്റെ ശോചനീയാവസ്ഥയിലും, യാത്ര ചെയ്യാൻ സാധിക്കാത്തതിലും റോഡ് ഉടൻ സഞ്ചാര്യ യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് താന്ന്യം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡിലെ കുഴിയിൽ ഇരുന്നും, വാഴനട്ടും പ്രതിഷേധം നടത്തി.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.കെ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. അഡ്വ. സുനിൽ ലാലൂർ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി എൻ.എസ് അയ്യൂബ്ബ്, നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് വൈ.പ്രസിഡന്റ് ആന്റോ തൊറയൻ, അന്തിക്കാട് മണ്ഡലം പ്രസിഡന്റ് കെ.ബി. രാജീവൻ, ന്യൂനപക്ഷ സെൽ ജില്ല വൈ. ചെയർമാൻ ഹബീബുള്ള പട്ടാട്ട്, മണ്ഡലം കോൺഗ്രസ്സ് വൈ.പ്രസിഡന്റുമാരായ ബെന്നി തട്ടിൽ, ജോസഫ് തേയ്ക്കാനത്ത്, ബ്ലോക്ക് കോൺഗ്രസ്സ് വൈ.പ്രസിഡന്റ് ഇ രമേശൻ എന്നിവർ പ്രസംഗിച്ചു. കോൺഗ്രസ്സ് നേതാക്കളായ രാമൻ നമ്പൂതിരി, കെ.എൻ. വേണുഗോപാൽ, ഗ്രീന പ്രേമൻ,മിനി ജോസ്, ശിവജി കൈപ്പിള്ളി, ലൂയീസ് താണിക്കൽ, ഗോപാലകൃഷ്ണൻ.സി.പി, സജീവൻ ഞാറ്റുവെട്ടി, വിൻസെന്റ് കുണ്ടുകുളങ്ങര, പുഷ്പാംഗ്ദൻ മാരാത്ത്, ആഷിക്ക് ജോസ് എന്നിവർ പ്രസംഗിച്ചു.
The post പെരിങ്ങോട്ടുകര – കാഞ്ഞാണി റോഡിൻ്റെ ശോചനീയാവസ്ഥ: താന്ന്യത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിൽ വാഴനട്ട് പ്രതിഷേധിച്ചു appeared first on News One Thrissur.