തൃശ്ശൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ വടമ പാമ്പുമേക്കാട് കുന്നത്ത്നാട് സ്വദേശി അഴീക്കോട്ടുകാരൻ വീട്ടിൽ രാഹുൽ (22) നെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിനടുത്തുള്ള പണിതീരാത്ത വീട്ടിൽ അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടെത്തി. തുടർന്ന് ചിക്ത്സക്കായി ആശുപത്രിയിൽ എത്തിച്ച് മൊഴി രേഖപ്പെടുത്തിയതിലാണ് പെൺകുട്ടി പീഡിപ്പക്കപ്പെട്ടതായി പരാതി പറഞ്ഞത്. തുടർന്ന് പ്രതിയെ വടമയിൽ നിന്ന് പിടികൂടി സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
പ്രതി രാഹുലിന് മാള പോലീസ് സ്റ്റേഷനിൽ 2 പോക്സോ കേസും, മയക്ക് മരുന്ന് ഉപയോഗിച്ച 1 കേസും, മദ്യപിച്ച് മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിച്ച 1 കേസും, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ അമിത വേഗതിൽ വാഹനമോടിച്ച് മറ്റൊരാൾക്ക് ഗുരുതരപരിക്കേൽക്കാൻ ഇടയായ 1 കേസുമുണ്ട്.
ഇൻസ്പെക്ടർ അരുൺ.ബി.കെ, എസ് ഐ മാരായ സജിൽ, ബാബു, എ എസ് ഐ സ്വപ്ന സി.പി.ഒ മാരായ ഗോപേഷ്, ഷമീർ, ജാക്സൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
The post പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തണ്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ appeared first on News One Thrissur.