Now loading...
പ്രിയമണിയുടെ തമിഴ് ഒടിടി രംഗത്തെ ആദ്യത്തെ സീരിസാണ് ‘ഗുഡ് വൈഫ്’. ഈ സീരിസിന്‍റെ പ്രീമിയർ തീയതി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ . വെറ്ററൻ സംവിധായികയും നടിയുമായ രേവതി ഇത് സംവിധാനം ചെയ്തിരിക്കുന്നത്. ‘ഗുഡ് വൈഫ്’ 2025 ജൂലൈ 4-ന് ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും.
മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി എന്നീ ഭാഷകളിൽ ഈ സീരീസ് ലഭ്യമാകും. പ്രിയമണി ഈ സീരീസിൽ ഭർത്താവിനെ നിയമ കുരുക്കിലാക്കുകയും, പൊതുജന മധ്യത്തില്‍ അപമാനിതനാക്കുകയും ചെയ്ത സംഭവത്തിന്‍റെ ചുരുളഴിക്കാന്‍ ശ്രമിക്കുന്ന സ്ത്രീയുടെ വേഷത്തിലാണ് എത്തുന്നത്.
Also Read: ജെഎസ്‌കെ വിവാദം; പ്രദര്‍ശന അനുമതി നിഷേധിച്ചതിനെതിരെയുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കോടതിമുറികളിലും ജീവിതത്തിലും പരീക്ഷണങ്ങളും, വലിയ മാറ്റങ്ങളും അഭിമുഖീകരിക്കുന്ന നായികയുടെ അവസ്ഥയാണ് ഈ സീരിസില്‍ അവതരിപ്പിക്കുന്നത്. പ്രിയമണിക്കൊപ്പം സമ്പത്ത് രാജ്, ആരി അർജുനൻ, അമൃത ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
The post പ്രിയമണിയുടെ ‘ഗുഡ് വൈഫ്’ റിലീസ് തീയതി പ്രഖ്യാപിച്ചു appeared first on Express Kerala.
Now loading...