
ചാവക്കാട് : പഠനത്തിൽ മികവ് നേടുന്നതിനോടൊപ്പം ചിന്തിക്കുകയും അഭ്യസിക്കുകയും വേണമെന്ന് സഹോദയ സ്കൂൾ കോംപ്ലക്സ് പ്രസിഡൻ്റും സി.ബി.എസ്.ഇ സിറ്റി കോഡിനേറ്ററുമായ എം. ദിനേഷ് ബാബു വിദ്യാർത്ഥികളെ ഉത്ബോധിപ്പിച്ചു. ചാവക്കാട് രാജാ സ്ക്കൂളിൽ നടന്ന ‘മെറിറ്റ് ഡേ 2025’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾ മറ്റുള്ളവരുടെ ചിന്തകളുടെ അടിമകളാവരുത്, സ്വയം ആലോചിച്ചു നോക്കാതെ ഒരറിവും സ്വീകരിക്കരുത്. വലിയ മാർക്ക് വാങ്ങി ധാരാളം വിദ്യാർത്ഥകൾ പഠിച്ചിറങ്ങുന്നെണ്ടെങ്കിലും പഠിച്ച മേഖലയിൽ ജോലി ലഭിക്കുന്നവർ വളരെ വിരളമാണെന്നും നിലവിലെ വിദ്യാഭ്യാസ രീതിയുടെ […]