പെരിങ്ങോട്ടുകര : നെഹ്റു സ്റ്റഡി സെന്റർ & കൾച്ചറൽ ഫോറം പെരിങ്ങോട്ടുകരയുടെ നേതൃത്വത്തിൽ പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും ഫുൾ എപ്ലസ് നേടിയ എൽത്തുരുത്ത് സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്ക്കൂൾ വിദ്യാർത്ഥിനി നിരജ്ഞന. കെ.പി 98.8 % മാർക്കും പുത്തൻ പീടിക സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്ക്കൂൾ വിദ്യാർത്ഥിയുമായ ജെസ്സ് പോൾ നടക്ക ലാൽ 94.6% മാർക്കും കർസ്ഥമാക്കിയ ഇവരെ ആന്റോ തൊറയന്റെ വസതിയിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു.
സ്റ്റഡി സെന്റർ ട്രഷറർ പ്രമോദ് കണിമംഗലത്ത് അധ്യക്ഷത വഹിച്ചു. നെഹ്റു സ്റ്റഡി സെന്റർ ചെയർമാനും,ഗ്രാമ പഞ്ചായത്ത് മെമ്പറുമായ ആന്റോ തൊറയൻ ഷാൾ അണിയിച്ചും, മധുരം നൽകിയും അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. പോൾ പുലിക്കോട്ടിൽ, രേണുക റിജു എന്നിവർ പ്രസംഗിച്ചു