പ്ലസ് വൺ ക്ലാസുകൾ ഇന്നുമുതൽ: പ്രവേശനോത്സവം വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ പ്ലസ് വൺ ക്ലാസുകൾക്ക്‌ ഇന്ന് തുടക്കം. പ്ലസ് വൺ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. 3. 4 ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഇതുവരെ വിവിധ സ്കൂളുകളിൽ പ്രവേശനം നേടിയിട്ടുണ്ട്. ആകെ 4,63,686 പേരാണ് പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷ നൽകിയിരുന്നത്. പ്ലസ് വൺ പ്രവേശനത്തിന്‍റെ മൂന്നാം അലോട്ട്‌മെന്‍റ് ഞായറാഴ്ച പ്രസിദ്ധീകരിച്ചിരുന്നു.

കഴിഞ്ഞ 3  അലോട്ട്‌മെന്‍റുകളിൽ പ്രവേശനം ലഭിക്കാത്തവർക്ക് ഇനി വരുന്ന സപ്ലിമെന്‍ററി അലോട്ട്‌മെന്‍റില്‍ അപേക്ഷ നൽകാം. സപ്ലിമെന്‍ററി അലോട്ട്‌മെന്‍റിനുള്ള വേക്കൻസിയും മറ്റു വിശദാംശങ്ങളും ജൂൺ 28ന് വെബ്സൈറ്റ് വഴി പ്രസിദ്ധീകരിക്കും. സ്‌പോർട്‌സ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്‍റ് ക്വാട്ട എന്നിവയിലെ പ്രവേശനങ്ങൾ 27-ാം തിയതി പൂർത്തീകരിച്ച് പ്രസ്തുത ക്വാട്ടകളിലെ വേക്കൻസികൾ കൂടി ഉൾപ്പെടുത്തിയാണ് സപ്ലിമെന്‍ററി അലോട്ട്‌മെന്‍റിന് അപേക്ഷ ക്ഷണിക്കുക. ഇന്നുമുതൽ പഠനം ആരംഭിക്കുന്ന എല്ലാ പ്ലസ് വൺ വിദ്യാർത്ഥികൾക്കും ‘സ്കൂൾ വാർത്ത‘ യുടെ ആശംസകൾ.

Leave a Reply

Your email address will not be published. Required fields are marked *