ഫീനിക്സ് ചിത്രത്തിൻ്റെ ട്രെയിലര്‍ പുറത്ത് Entertainment News New

വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രമായ ഫീനിക്സ് തിയറ്റര്‍ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ചിത്രം ജൂലൈ 4ന് തിയറ്ററുകളിൽ എത്തും. പ്രശസ്‍ത ആക്ഷൻ കൊറിയോഗ്രാഫർ അനൽ അരശ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൻ്റെ ട്രെയിലര്‍ പുറത്ത് വന്നിരിക്കുകയാണ്. തീവ്രമായ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ചിത്രം എ. കെ. ബ്രെവ് മാൻ പിക്ചേഴ്സ് ആണ് അവതരിപ്പിക്കുന്നത്.

സൂര്യ സേതുപതിയുടെ ആദ്യ നായക വേഷമാണെങ്കിലും ഇതിന് മുന്നേ നാനും റൗഡി താൻ, സിന്ധുബാദ് തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഉന്നതതല സാങ്കേതിക വിദഗ്ദ്ധരാണ് ഫിനിക്സിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.

Also Read: ബിഗ് ബോസ് താരവും ‘കാന്ത ലഗ’ ഫെയിമുമായ ഷെഫാലി ജരിവാല അന്തരിച്ചു

‘എയ്‌സ്‌’ എന്ന സിനിമയാണ് വിജയ് സേതുപതിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. രുക്മിണി വസന്ത്, യോഗി ബാബു, ബി എസ് അവിനാശ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാർ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

The post ഫീനിക്സ് ചിത്രത്തിൻ്റെ ട്രെയിലര്‍ പുറത്ത് appeared first on Express Kerala.

Leave a Reply

Your email address will not be published. Required fields are marked *