‘ബ്ലാക്ക്‍മെയില്‍’ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു Entertainment News New

ജി വി പ്രകാശ് കുമാര്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ബ്ലാക്ക്‍മെയില്‍. ചിത്രത്തിൻ്റെ സംവിധാനം നിര്‍വഹിക്കുന്നത് മാരൻ ആണ്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഓഗസ്റ്റ് ഒന്നിനാണ് ചിത്രത്തിന്റെ റിലീസ്. തേജു അശ്വിനി, ശ്രീകാന്ത്, ബിന്ദു മാധവി, മുത്തുകുമാര്‍, രമേശ് തിലക്, ഹരി പ്രിയ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

ഗോകുല്‍‌ ബിനോയ്‍യാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. സാം സി എസ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ജി വി പ്രകാശ് കുമാറിന്റേതായി ഒടുവില്‍ വന്ന ചിത്രം കിംഗ്‍സ്റ്റണാണ്. കമല്‍ പ്രകാശാണ് സംവിധാനം നിര്‍വഹിച്ചത്. തിരക്കഥ എഴുതിയതും കമല്‍ പ്രകാശ് തന്നെയാണ്. ജി വി പ്രകാശ് കുമാറിനൊപ്പം ചിത്രത്തില്‍ ദിവ്യഭാരതി, ചേതൻ, നിതിൻ സത്യ, അഴകം പെരുമാള്‍, ഇളങ്കോ കുമാരവേല്‍, സാബുമോൻ അബ്‍ദുസമദ്, ഷാ റാ, ആന്റണി, അരുണാചലേശ്വരൻ, രാജേഷ് ബാലചന്ദ്രൻ, റാം നിഷാന്ത് തുടങ്ങിയവരും വേഷമിട്ടിരുന്നു, ഗോകുല്‍ ബിനോയ്‍യാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിച്ചത്.

Also Read: പ്രിയമണിയുടെ ‘ഗുഡ് വൈഫ്’ റിലീസ് തീയതി പ്രഖ്യാപിച്ചു

അതേസമയം ജി വി പ്രകാശ്‍ കുമാറിൻ്റേതായി ഇടിമുഴക്കം റിലീസ് ചെയ്യാനുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇനിയും റിലീസ് പ്രഖ്യാപിച്ചിട്ടില്ലാത്ത ഇടിമുഴക്കത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സീനു രാമസ്വാമി ആണ്. സിനിമയുടെ പ്രമേയം സംബന്ധിച്ചതടക്കമുള്ള കാര്യങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ചിത്രത്തില്‍ ഗായത്രിയാണ് നായികയായി എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. നിര്‍മ്മാണം കലൈമകൻ മുബാറക്കാണ് നിർവഹിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഇടിമുഴക്കം സിനിമയുടെ ഛായാഗ്രാഹണം നിർവഹിക്കുന്നത് തേനിയാണ്.

The post ‘ബ്ലാക്ക്‍മെയില്‍’ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു appeared first on Express Kerala.

Leave a Reply

Your email address will not be published. Required fields are marked *