ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ അവസരങ്ങൾ

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ അവസരങ്ങൾ

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL) ൽ ജോലി നേടാൻ അവസരം. ജൂനിയർ എക്‌സിക്യൂട്ടീവ്, സെക്രട്ടറി, അസോസിയേറ്റ് എക്‌സിക്യൂട്ടീവ്, ജൂനിയർ എക്‌സിക്യൂട്ടീവ്, തസ്തികകളിലാണ് നിയമനം. വിവിധ ഡിഗ്രി, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് ജോലിക്കായി അപേക്ഷിക്കാം. താൽപര്യമുള്ളവർ ജൂൺ 27 ന് മുൻപായി ഓൺലൈൻ അപേക്ഷ നൽകണം. 

ഭാരത് പെട്രോളിയം കോർപ്പറേഷനിൽ ഒഴിവുവകൾ
1) ജൂനിയർ എക്‌സിക്യൂട്ടീവ് (ക്വാളിറ്റി അഷ്വറൻസ്).
2) സെക്രട്ടറി
3) അസോസിയേറ്റ് എക്‌സിക്യൂട്ടീവ് (എൻജിനീയറിംഗ്)
4) ജൂനിയർ എക്‌സിക്യൂട്ടീവ് (എൻജിനീയറിംഗ്)
5) ജൂനിയർ എക്‌സിക്യൂട്ടീവ് (അക്കൗണ്ട്‌സ്)
യോഗ്യത വിവരങ്ങൾ
1)ജൂനിയർ എക്‌സിക്യൂട്ടീവ് (എഞ്ചിനീയറിങ്)
മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രോണിക്‌സ്/ സിവിൽ/ കെമിക്കൽ എഞ്ചിനീയറിങ് എന്നിവയിൽ ഡിപ്ലോമ. കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം. 
2) അസോസിയേറ്റ് എക്‌സിക്യൂട്ടീവ് (എഞ്ചിനീയറിങ്)
മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രോണിക്‌സ്/ സിവിൽ/ കെമിക്കൽ എഞ്ചിനീയറിങ്ങിൽ ബിടെക്/ ബിഇ/ ബിഎസ് സി (എഞ്ചിനീയറിങ്) യോഗ്യത.
കൂടെ 3 വർഷത്തെ പ്രവൃത്തി പരിചയം. 

3) ജുനീയർ എക്‌സിക്യൂട്ടീവ് (അക്കൗണ്ട്‌സ്)
ഇന്റർ സിഎ/ ഇന്റർ സിഎംഎ + ബിരുദം. 5 വർഷത്തെ പ്രവൃത്തി പരിചയം. 
അസോസിയേറ്റ് എക്‌സിക്യൂട്ടീവ് (ക്വാളിറ്റി അഷ്വറൻസ്).എംഎസ് സി (കെമിസ്ട്രി), ഓർഗാനിക്/ ഫിസിക്കൽ/ ഇൻഓർഗാനിക്/ അനലറ്റിക്കൽ കെമിസ്ട്രിയിൽ സ്‌പെഷ്യലൈസേഷൻ. 3 വർഷത്തെ പ്രവൃത്തി പരിചയം. 
4) സെക്രട്ടറി 
പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി. 5 വർഷത്തെ പ്രവൃത്തി പരിചയം. 
താൽപര്യമുള്ള ഭാരത് പെട്രോളിയം ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് വിശദമായ നോട്ടിഫിക്കേഷൻ വായിച്ച് മനസിലാക്കുക.
Associate Executive (Engineering), Junior Executive (Engineering), Junior Executive (Accounts) , Associate Executive (Quality Assurance) & Secretary തസ്തികകളിലേക്ക് ജൂൺ 27 വരെ അപേക്ഷ നൽകാം.

Leave a Reply

Your email address will not be published. Required fields are marked *