Now loading...
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷഹിറിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. എല്ലാ കണക്കുകളും രേഖകളും പോലീസിന് നൽകിയിട്ടുണ്ടെന്ന് സൗബിൻ ഷാഹിർ പറഞ്ഞു. പരാതിക്കാരൻ പറയുന്ന കണക്കുകൾ തെറ്റാണെന്നും മുടക്കു മുതൽ പരാതിക്കാരന് തിരിച്ചു നൽകിയിട്ടുണ്ടെന്നും സൗബിൻ പറഞ്ഞു. കേസ് നടക്കട്ടെയെന്നും കോടതിയിൽ വിശ്വാസമുണ്ടെന്നും സൗബിൻ കൂട്ടിച്ചേർത്തു.
സിനിമക്ക് വേണ്ടി ഏഴ് കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നല്‍കിയില്ലെന്ന് കാണിച്ച് അരൂര്‍ സ്വദേശി സിറാജ് പരാതി നല്‍കിയിരുന്നു. ചിത്രത്തിന്റെ നിര്‍മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്ന് കാണിച്ചായിരുന്നു പരാതി. 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്താണ് നിര്‍മാതാക്കള്‍ പണം കൈപ്പറ്റിയതെന്നും ഏഴ് കോടി രൂപ മുടക്കിയ ചിത്രം വന്‍ വിജയമായിട്ടും മുടക്ക് മുതലോ ലാഭവിഹിതമോ തന്നില്ലെന്നുമായിരുന്നു പരാതിക്കാരന്റെ ആരോപണം.
The post മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷഹിറിനെ ചോദ്യം ചെയ്ത് വിട്ടയച്ചു appeared first on Express Kerala.
Now loading...