
ചാവക്കാട് : മണത്തല മുല്ലത്തറയിൽ ദേശീയ പാത മഴയിൽ തകർന്നു. മുല്ലത്തറയിൽ നിർമ്മാണം പുരോഗമിക്കുന്ന അടിപ്പാതക്ക് പടിഞ്ഞാറ് വശം മണത്തല ജുമാമസ്‌ജിദിന്റെ മതിലിനോട് ചേർന്നുള്ള നിലവിലുള്ള ദേശീയപാതയിലാണ് വലിയ ഗർത്തം രൂപപ്പെട്ടത്. റോഡിനു കുറുകെ നീളത്തിൽ രണ്ടായി പിളർന്നാണ് കുഴിയുണ്ടായത്. ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. മീറ്ററുകൾക്കപ്പുറം വ്യാഴാഴ്ച മുല്ലത്തറ ജംഗ്ഷനിൽ റോഡിനടിയിലെ പൈപ്പിൽ നിന്നും വെള്ളം വന്ന് റോഡ് കുഴിയായി. ഓട്ടോറിക്ഷ കുഴിയിൽ വീണു ഓട്ടോ ഡ്രൈവറുടെ തലക്ക് പരിക്കേറ്റു, തലയിടിച്ച് ഓട്ടോയുടെ മുൻവശത്തെ ഗ്ലാസ് തകർന്നു. […]